ETV Bharat / bharat

തങ്ങള്‍ ശക്തരാണെന്ന് ലോകത്തെ അറിയിക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്ന് ഡി.എസ് ഹൂഡ

author img

By

Published : May 29, 2020, 7:38 PM IST

കൊവിഡ്‌ 19ന്‍റെ ഉത്ഭവ രാജ്യമായിരുന്നിട്ടും തങ്ങള്‍ ദുർബലമായിട്ടില്ലെന്ന സന്ദേശം അയയ്ക്കാനുള്ള ചൈനയുടെ ശ്രമവുമായി നിലവിലെ അതിര്‍ത്തി കയ്യേറ്റങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡി.എസ് ഹൂഡ. വിരമിച്ച ലഫ്റ്റനന്‍റ് ജനറൽ ഡി.എസ് ഹൂഡയുമായി മുതിർന്ന പത്രപ്രവർത്തക സ്മിത ശർമ നടത്തിയ അഭിമുഖം

D S Hooda  Gen Hooda  Smita Sharma  China  LAC standoff  Indian Army  തങ്ങള്‍ ശക്തരാണെന്ന് ലോകത്തെ അറിയിക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്ന് ഡി. എസ്. ഹൂഡ  ഡി. എസ്. ഹൂഡ  ചൈന
ഡി. എസ്. ഹൂഡ

ന്യൂഡൽഹി: ലഡാക്കിലെ ഡെംചോക്ക്, ഗാൽവാൻ, പാങ്കോംഗ്, വടക്കൻ സിക്കിമിലെ നകു ലാ എന്നീ മേഖലകളിൽ ഇന്ത്യൻ സൈന്യവും ചൈനീസ് പീപ്പിള്‍സ് ലിബെറേഷന്‍ ആര്‍മിയും തമ്മിലുള്ള നിലവിലെ തര്‍ക്കം ഉടൻ പരിഹരിക്കപ്പെടില്ലെന്ന് ഇന്ത്യൻ സൈന്യത്തിന്‍റെ വടക്കന്‍ പ്രവിശ്യാ മുന്‍ തലവന്‍ കൂടിയായിരുന്ന ലഫ്റ്റനന്‍റ് ജനറൽ (റിട്ട.) ഡി എസ് ഹൂഡ. ചൈനീസ് നടപടി ഒറ്റപ്പെട്ടതാണെന്നും പ്രദേശികമല്ലാതെ ബീജിംഗിലെ ഉന്നത തലത്തിൽ നിന്ന് ഏകോപിപ്പിക്കുകയും മുന്‍കൂട്ടി ആസൂത്രണം ചെയ്‌തതുമാണെന്ന് അദ്ദേഹം പറഞ്ഞു.

തങ്ങള്‍ ശക്തരാണെന്ന് ലോകത്തെ അറിയിക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്ന് ഡി. എസ്. ഹൂഡ

കൊവിഡിന്‍റെ ഉത്ഭവം സംബന്ധിച്ച് യുഎസും, യൂറോപ്പ്യന്‍ രാജ്യങ്ങളും ചൈനയെ ചോദ്യം ചെയ്യുന്നതും, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ നിയമസാധുതയെ ചോദ്യം ചെയ്യുന്ന ഹോങ്കോങ്ങിലെയും തായ്‌വാനിലെയും സംഭവവികാസങ്ങൾ എന്നിവ ഈ ആക്രമണാത്മക മുന്നേറ്റത്തിന് കാരണമാണെന്ന് ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്കുകൾക്ക് നേതൃത്വം നൽകിയ മുൻ ഉന്നത സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യയുമായുള്ള നിയന്ത്രണ രേഖ മുഖാമുഖ തര്‍ക്കത്തിലൂടെ തങ്ങള്‍ ദുർബലമല്ലെന്ന സന്ദേശമാണ് ചൈന ലോകത്തിന് കൈമാറാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും ജനറല്‍ ഹൂഡ വ്യക്തമാക്കി. മൂന്നാം കക്ഷി മധ്യസ്ഥതയില്ലാതെ ഇന്ത്യയും ചൈനയും ഉഭയകക്ഷി പ്രശ്‌നങ്ങള്‍ പരിഹരിക്കുമോയെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വിവാദ പ്രസ്താവന അദ്ദേഹം തള്ളി.

ഇന്ത്യ-ചൈന നിലവിലെ പ്രശ്നം മുമ്പുണ്ടായതില്‍ നിന്ന്‌ എങ്ങനെ വ്യതസ്തമാക്കുന്നു?

ഇപ്പോള്‍ അതിര്‍ത്തിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് തികച്ചും വ്യത്യസ്തമാണ്. ചുമാർ, ഡോക്ലാം, ഡെപ്‌സാങ്ങിൽ പോലെയുള്ള മുന്‍കാല തര്‍ക്കങ്ങള്‍ പരിശോധിക്കുമ്പോള്‍ അവയൊക്കെ പ്രാദേശിക സംഭവങ്ങളായിരുന്നു. പ്രാദേശിക നടപടികളാണ് കൈക്കൊണ്ടതും. ഡോക്ലാമിൽ ചൈനക്കാർ റോഡ് നിർമിക്കാൻ ശ്രമിച്ചപ്പോള്‍ ഇന്ത്യന്‍ സൈന്യം തടഞ്ഞു. ചുമാരിലും അത് തന്നെ സംഭവിച്ചു. ഡോക്ലാം പ്രശ്‌നം അതിനപ്പുറം വ്യാപിച്ചില്ല. ഇരുപക്ഷത്തിന്‍റെയും ആവശ്യങ്ങൾ എന്താണെന്ന് വ്യക്തമായിരുന്നു. ഇത്തവണ അത് തികച്ചും വ്യത്യസ്തമാണ്. ഒന്നാമതായി ഇത് ഭൂമിശാസ്ത്രപരമായി നിരവധി പ്രദേശങ്ങള്‍ ഉല്‍കൊള്ളുന്നതാണ്. ഈ പ്രദേശങ്ങളിൽ പലതിലും അതിർത്തി വിന്യാസത്തെക്കുറിച്ച് തർക്കമൊന്നുമില്ല. ഗാൽവാൻ എന്ന സ്ഥലത്തെ ചൊല്ലി നമ്മുക്ക് ഒരു ആക്ഷേപവും ഇല്ല. ഇതിൽ ഉൾപ്പെടുന്ന സൈനികരുടെ എണ്ണം വളരെ കൂടുതലാണ്. പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനം ചൂണ്ടികാണിച്ച് ഇപ്പോഴത്തെ പ്രശ്‌നത്തെ പ്രാദേശികവല്‍ക്കരിക്കാന്‍ ചൈന ശ്രമിച്ചേക്കുമെങ്കിലും ഇത് ഉയർന്ന തലത്തിൽ ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്. അവർ ഏകോപിപ്പിച്ച രീതിയിലാണ് ഇപ്പോഴത്തെ തര്‍ക്കം നയിക്കപ്പെടുന്നത്. അവരുടെ ആവശ്യങ്ങൾ എന്തൊക്കെയാണ്, അവർക്ക് എന്താണ് വേണ്ടത് തുടങ്ങിയവയാണ് ഏറ്റവും വലിയ ചോദ്യങ്ങള്‍. ഇവയിലൊന്നും വ്യക്തത ഇല്ല. അതിനാൽ ഇത് നാം ഗൗരവമായി കാണേണ്ട ഒരു സാഹചര്യമാണ്.

അതിർത്തിയിലെ സ്ഥിതി സുസ്ഥിരവും നിയന്ത്രിക്കാവുന്നതുമാണെന്ന് ബീജിംഗ് പറഞ്ഞു. മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് 'ഇന്ത്യയെയും ചൈനയെയും' അറിയിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. കൊറോണ വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ചും ഹോങ്കോങ്ങിലെ പ്രതിഷേധത്തെക്കുറിച്ചും തായ്‌വാനിലെ സംഭവവികാസങ്ങളെക്കുറിച്ചും അമേരിക്കയും യൂറോപ്പും ചൈനയുടെ ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളുമായി അതിർത്തിയിലെ സംഭവങ്ങൾ ബന്ധപ്പെട്ടിരിക്കുന്നുണ്ടോ?

സംഭവിക്കുന്നതെന്തും ഒരു ഭൗമ-രാഷ്ട്രീയ ബന്ധമുണ്ട്. ചൈന കടുത്ത സമ്മർദ്ദത്തിലാണ്. സാങ്കേതികവിദ്യ, വ്യാപാരം എന്നി മേഖലകളിൽ യുഎസ്-ചൈന ശീതയുദ്ധം നടക്കുകയാണ്. ഇത് ചൈനീസ് ഭാഗത്തു നിന്നുള്ള ചില ആക്രമണാത്മക പെരുമാറ്റത്തിലേക്ക് നയിക്കുന്നു. തായ്‌വാനെതിരായ ദേശീയ വികാരത്തിന്‍റെ പുനരുജ്ജീവനവും ഓസ്‌ട്രേലിയയ്‌ക്കെതിരായ സമ്മർദ്ദവും നാം കാണുന്നു. കൊറോണ വൈറസ് കാരണം ‘തങ്ങള്‍ ദുർബലരായി എന്ന് കരുതരുത്’ എന്ന്‌ കാണിക്കാന്‍ ചൈന ശ്രമിക്കുന്നതുമായി ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ വിലയിരുത്താം. ഡൊണാൾഡ് ട്രംപിനെ സംബന്ധിച്ചിടത്തോളം ആരും അദ്ദേഹത്തെ ഗൗരവമായി കാണുമെന്ന് ഉറപ്പില്ല. ഈ പ്രശ്നത്തിന് ഒരു മൂന്നാം കക്ഷി ഇടപെടൽ ആവശ്യമില്ല. ഇത് ഇന്ത്യയും ചൈനയും തന്നെ പരിഹരിക്കേണ്ടതുണ്ട്.

ഇന്ത്യ മുമ്പ് ചൈന നേതൃത്വം നല്‍കിയ ബെല്‍റ്റ് ആന്ഡ് റോഡ് ഇനീഷിയറ്റിവിനെ എതിർത്തിരുന്നു. യുഎസ്, ഓസ്‌ട്രേലിയ, ജപ്പാൻ എനീ രാജ്യങ്ങളുമായുള്ള ചതുർഭുജ സുരക്ഷാ സംഭാഷണത്തിന്റെ ഭാഗമായിരുന്നു അത്. ഇപ്പോള്‍ ഇന്ത്യ ഇന്തോ-പസഫിക്കില്‍ അമേരിക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഈ ഘടകങ്ങൾ ബീജിംഗിന്റെ എത്ര മാത്രം സ്വാധീനിക്കും?

ഈ ഘടകങ്ങളെല്ലാം തന്നെ സ്വാധീനിക്കും എന്നും വേണം മനസിലാക്കാന്‍. ചൈനീസ് സര്‍ക്കാരിന്‍റെ ഗ്ലോബൽ ടൈംസിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ഉള്ളടക്കത്തില്‍ ഇന്ത്യ എന്തുകൊണ്ട് യുഎസ് ക്യാമ്പിലേക്ക് ആകർഷിക്കപ്പെടരുതെന്നും, ചൈന വിരുദ്ധ നിലപാട് സ്വീകരിക്കാൻ പാടില്ല എന്നും പ്രതിപാദിച്ചിരുന്നു. ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്ന മേഖലകള്‍ ചൈനക്കു ആശങ്കയുണ്ടാക്കുന്നവ തന്നെയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ, ഇന്ത്യയുടെ നാവികസേനക്കു നല്ല അതിപത്യം ഉണ്ട്. ഇന്ത്യയും യുഎസും ചതുർഭുജവും ഒത്തുചേരുന്നുവെങ്കില്‍ തങ്ങള്‍ ഇന്ത്യൻ മഹാസമുദ്രത്തിൽ ദുർബലര്‍ ആയി പോയേക്കും എന്നു ചൈന ഭയക്കുന്നു. അവരുടെ വ്യാപാരത്തിന്റെ 80 ശതമാനവും ഇന്ത്യൻ മഹാസമുദ്രത്തിലൂടെയാണ്. നിയന്ത്രണ രേഖയിലെ ആക്രമണാത്മകവും യുദ്ധപരവുമായ പെരുമാറ്റത്തിലൂടെ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ അവർ ശ്രമിക്കുകയാണ്.

അടിസ്ഥാന സൗകര്യ വികസനവും, വിഭവ വിന്യാസവും സംബന്ധിച്ച് യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യ ഇന്ന് എത്രത്തോളം ശക്തമാണ്?

ചൈനക്ക് അവരുടെ ഭാഗത്ത് ഒരു ഇൻഫ്രാസ്ട്രക്ചർ നേട്ടമുണ്ട്, അത് എല്ലാവരും അംഗീകരിക്കണം. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ഭാഗത്ത് അതിവേഗത്തില്‍ പുതിയ വികസനങ്ങള്‍ ഉണ്ടായിട്ടുണ്ട്. റോഡുകൾ, പാലങ്ങൾ തുടങ്ങിയ ലോജിസ്റ്റിക് ഇൻഫ്രാസ്ട്രക്ചർ വര്‍ധിച്ചു. നിയന്ത്രണ രേഖയിൽ ഇന്ത്യ തികച്ചും ശക്തമായ നിലയിലാണ്. ഇന്ത്യക്കെതിരെ ഒരു സൈനിക സമ്മര്‍ദം വര്‍ധിപ്പിച്ചു ചൈന വിജയിച്ചതായി കാണാന്‍ ആകില്ല. 1967ൽ നാഥു ലാ മുതൽ സമീപകാല സംഭവങ്ങൾ വരെ സമ്മർദ്ദം ചെലുത്തുന്നതിൽ അവർക്ക് വലിയ വിജയമൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടു അവർ ഇത്തവണ അവരുടെ തന്ത്രങ്ങളിൽ മാറ്റം വരുത്തികൊണ്ട്‌ കൂടുതൽ ആക്രമണാത്മക മനോഭാവം ദൃശ്യമാക്കുകയാണോ? അങ്ങനെയാണെങ്കില്‍, അത് അപകടകരമാണ്.

ലോക വേദിയിൽ ചൈന നിരവധി വെല്ലുവിളികൾ നേരിടുന്ന ഒരു സമയത്ത് തങ്ങളുടെ സന്ദേശം കൈമാറാന്‍ എന്തുകൊണ്ട് നിയന്ത്രണ രേഖ തെരഞ്ഞെടുത്തു?

ചൈന ശക്തമായ സൈനിക രാഷ്ട്രമാണ്. പക്ഷേ നിരവധി കോണുകളില്‍ നിന്നും ഒരു പോലെ സമ്മര്‍ദം വരുമ്പോള്‍ ലോക ശക്തിയെന്ന ഖ്യാതി നഷ്ടമാകുമോ എന്ന ഭയം ചൈനയെ അലട്ടിയേക്കാം. ചൈനയുടെ ആക്രമണാത്മക മുന്നേറ്റമാണ് നാം കാണുന്നത്. ചൈനയ്ക്കു മേലുള്ള സമ്മര്‍ദം യഥാർത്ഥ നിയന്ത്രണ രേഖയിൽ പ്രകടമാണ്. ഇന്ത്യയും ചൈനയും രണ്ട് ശക്തമായ അയൽ രാജ്യങ്ങളാണ്. ശക്തരായ രണ്ട് അയൽക്കാർക്ക് അപൂർവ്വമായി മാത്രമേ സമാധാനത്തോടെ കഴിയുയെന്നതാണ് ഭൗമ-രാഷ്ട്രീയ വസ്തുത. അതിനാൽ ഇന്ത്യയും ചൈനയും തമ്മിൽ തന്ത്രപരമായ ചില വൈരാഗ്യങ്ങൾ ഉണ്ടാകാൻ പോകുന്നു എന്ന യാദാര്‍ഥ്യം നാം എല്ലാവരും അംഗീകരികേണ്ട ഒന്നാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ കശ്മീരിൽ തീവ്രവാദ നേതാക്കള്‍ കൊല്ലപ്പെട്ടു. പുൽവാമയില്‍ ഒരു കാർ ബോംബ് ആക്രമണം ഇന്ത്യന്‍ സൈന്യം നിഷ്ഫലമാക്കി. നിയന്ത്രണ രേഖയിലെ സംഭവവികാസങ്ങളുമായി ചൈന-പാക്ക് സൗഹൃദത്തിനും, കശ്മീരിലെ നിയന്ത്രണ രേഖയിലെ അതിക്രമങ്ങള്‍ക്കും ബന്ധം ഉള്ളതായി താങ്കള്‍ വീക്ഷിക്കുന്നുണ്ടോ?

നാം എല്ലായ്പ്പോഴും അവയെ ബന്ധിപ്പിച്ചു തന്നെ വീക്ഷിക്കണം. ചൈനയും പാകിസ്ഥാനും തമ്മിലുള്ള അടുത്ത ബന്ധം നമുക്കറിയാം. പടിഞ്ഞാറൻ അതിർത്തികളിൽ നമ്മുടെ ശ്രദ്ധ നിലനിർത്തുന്നതിനും, അവിടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ചൈന ഒരു ഹേതുവായി പാകിസ്ഥാനെ ഉപയോഗിക്കുന്നുവെന്ന് നമുക്കറിയാം. അതിനാൽ നാം എല്ലായ്പ്പോഴും പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചും സമഗ്രമായും വീക്ഷിക്കണം. ചൈന മാത്രമല്ല, പാകിസ്ഥാനും ഇന്ത്യയുടെ ശ്രദ്ധ വടക്കൻ അതിർത്തിയിലെക്കും ചൈനയിലേക്കും തിരിച്ചു വിടാന്‍ ശ്രമിക്കും. അങ്ങനെ ചെയ്യുന്നത് വഴി പാകിസ്ഥാന് കശ്മീരില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. രണ്ട് മുന്നണികളേയും നാം ശ്രദ്ധാപൂർവ്വം നോക്കി കാണേണ്ടതുണ്ട്.

കശ്മീരിലെ നിയന്ത്രണ രേഖയിലും, ലഡാക്ക്‌ നിയന്ത്രണ രേഖയിലും സ്ഥിതിഗതികൾ തിളച്ചുമറിയുമ്പോൾ, ഇന്ത്യൻ സൈന്യത്തെ എങ്ങനെ കൈകാര്യം ചെയ്യണം?

കഴിവുകളുടെ കാര്യത്തിൽ, ലഡാക്കിലെയും കശ്മീരിലെയും പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സൈന്യത്തിന്റെ കഴിവ് നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. അതിനാൽ ഒരു വശത്ത് പ്രശ്നങ്ങള്‍ വഷളാകുമ്പോള്‍ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള സൈനികരെ നാം പിൻവലിക്കേണ്ടതില്ല. ഈ പ്രദേശങ്ങളിൽ ഉയർന്നുവരുന്ന ഏത് പ്രതിസന്ധിയെയും നേരിടാൻ ലഡാക്കിലും ജമ്മു കശ്മീരിലും മതിയായ സൈനികരുണ്ട്. ഒന്ന് മറ്റൊന്നിൽ നിന്ന് ശ്രദ്ധ തിരിക്കില്ല. ലഡാക്കിലെ നിയന്ത്രണ രേഖയിലുടനീളം നാം സാഹചര്യം കൈകാര്യം ചെയ്യുന്നത് തുടരുമ്പോൾ, കശ്മീര്‍ നിയന്ത്രണരേഖയിലെ ഇന്ത്യയുടെ സൈനിക തയ്യാറെടുപ്പിനെ ഇത് ദുർബലപ്പെടുത്തുകയില്ല.

അതിർത്തിയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്താൻ ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി ഉടമ്പടികള്‍ നിലവില്‍ ഉണ്ട്. തുടർച്ചയായ അതിര്‍ത്തി ലംഘനങ്ങലൂടെ പശ്ചാത്തലത്തില്‍ അവ ഉപയോഗയോഗ്യമല്ലെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

പൂർണ്ണമായും ഇല്ല. ഈ ഉടമ്പടികള്‍ നമ്മെ സഹായിച്ചിട്ടുണ്ട്. നിയന്ത്രണ രേഖയിൽ ഒരു വെടിവയ്പ്പും നടന്നിട്ടില്ല എന്നതാണ് വസ്തുത. നിലവിലുള്ള ഉടമ്പടികളാണ് നിയന്ത്രണ രേഖയില്‍ സമാധാനം നില നിര്‍ത്തുന്നത്. ഓരോ വർഷവും ലഡാക്കിലേക്ക് മാത്രം അഞ്ഞൂറില്‍ പരം അതിക്രമങ്ങളെക്കുറിച്ച് നാം കേള്‍ക്കുന്നു. എന്നാല്‍ എല്ലാ പ്രശ്നങ്ങളും രൂക്ഷമാകുന്നില്ല. എന്നാൽ നാം ഉടമ്പടികള്‍ നിരന്തരം അവലോകനം ചെയ്യേണ്ടതുണ്ട്. നിലവിലത്തേത് പോലുള്ള വിഷയങ്ങളില്‍ ചിലത് വിജയിച്ചിട്ടില്ല. ഉദാഹരണത്തിന്, പട്രോളിംഗ് പാര്‍ട്ടികള്‍ മുഖാമുഖം വരുമ്പോൾ തിരിഞ്ഞു നടക്കണമെന്ന്‌ ഉടമ്പടികള്‍ വ്യക്തമാക്കുന്നുണ്ട്. നിർഭാഗ്യവശാൽ അത്തരം പ്രോട്ടോക്കോളുകൾ ചൈനക്കാർ പതിവായി ലംഘിക്കുന്നു. അതിനാൽ നാം അതിർത്തി സഹകരണ കരാറിലെ ചില വിഷയങ്ങള്‍ പുനരവലോകനം ചെയ്യേണ്ടതുണ്ട്.

ഇത് ഒരു നീണ്ടു നിൽക്കാന്‍ സാധ്യത ഉള്ള പ്രശ്നമായി താങ്കള്‍ കാണുന്നുണ്ടോ? മുന്നോട്ട് ഈ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കാം?

ഉഭയകക്ഷി ബന്ധവും നയതന്ത്രവും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രധാന പങ്ക് വഹികേണ്ടതായി വരും. ഈ പ്രത്യേക സാഹചര്യം സൈനിക തലത്തിൽ പരിഹരിക്കാമെന്ന്‌ കരുതുന്നില്ല. ഇരുവശത്തുമുള്ള രണ്ട് ഗ്രൂപ്പ്‌ സൈനികർ‌ തമ്മിൽ ഒരു പ്രാദേശിക മത്സരം നടക്കുമ്പോൾ‌ ഒരു ഇഞ്ച്‌ ഭൂമി വിട്ടു നൽകാൻ‌ തയ്യാറാകില്ല. നയതന്ത്രമായിരിക്കണം ഏതെങ്കിലും തരത്തിലുള്ള കരാറിലെത്താൻ രണ്ട് രാജ്യങ്ങളേയും സഹായികേണ്ടത്. മുൻ‌കാലങ്ങളിൽ ഉണ്ടായിരുന്ന കരാറുകൾ‌ പരീക്ഷിച്ചു നോക്കുക. ഇത് പ്രശ്നം വേഗം പരിഹരിക്കപ്പെടുമോ? എന്റെ വ്യക്തിപരമായ വിലയിരുത്തൽ അത് അങ്ങനെയാകില്ലെന്നാണ്. ഇത് കുറച്ച് സമയത്തേക്ക് നീണ്ടു പോയേക്കും. ചൈനക്കാർക്ക് എന്താണ് വേണ്ടതെന്ന് എന്നും, അവരുടെ ആവശ്യങ്ങൾ ഇന്ത്യക്കു സ്വീകാര്യമാണോ അല്ലയോ എന്നും ഉറപ്പില്ല. ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങളാണ് ഇവിടെയുള്ളത്. അതിനാൽ, നയതന്ത്ര തലത്തിൽ ചില കടുത്ത ചർച്ചകൾ ആവശ്യമാണെന്ന് ഞാൻ കരുതുന്നു. അത് നീണ്ടുനിൽക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.