അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന വാദം കേൾക്കൽ 18നാണ് തുടങ്ങിയത്. പാകിസ്ഥാനെ പ്രതിനിധികരിച്ച് സംസാരിക്കുന്ന ജഡ്ജിക്ക് ആരോഗ്യ പ്രശ്നമുള്ളതിനാൽ വാദം കേൾക്കൽ മാറ്റണമെന്നുൾപ്പടെയുള്ള അഞ്ച് ഹർജികളാണ് കോടതി തള്ളിയത്. കേസിൽ ഇന്ത്യയുടെ ഹർജി തള്ളണമെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് കോടതി പാകിസ്ഥാന്‍റെ ഹർജികൾ തള്ളിയത്.
നാവികസേനയിലെ മുൻ ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെ 2016 മാർച്ച് മൂന്നിനാണ് ചാര പ്രവർത്തനം ആരോപിച്ച് പാകിസ്ഥാൻ ഇറാനിൽ വച്ച് അറസ്റ്റ് ചെയ്തത്. എന്നാൽ അനധികൃതമായാണ് ജാദവിനെ ഇറാനിൽ നിന്ന് അറസ്റ്റ് ചെയ്തതെന്നാണ് ഇന്ത്യയുടെ വാദം. ഇറാനിൽ നിന്ന് പാകിസ്ഥാനിലേക്ക് കടന്നപ്പോഴായിരുന്നു അറസ്റ്റെന്നാണ് പാകിസ്ഥാൻ വിശദീകരണം.