കൊൽക്കത്ത: നീറ്റ് പരീക്ഷക്ക് പോകുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സർവീസ് ഒരുക്കി കൊൽക്കത്ത മെട്രോ സേവനങ്ങൾ പുനരാരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം നാളെ മുതൽ പൂർണമായും സർവീസുകൾ പുനരാരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. 15 മിനിറ്റ് ഇടവേളകളിലായി പ്രത്യേക സേവനങ്ങൾ രാത്രി ഏഴ് മണി വരെ തുടരുമെന്ന് മെട്രോ അധികൃതർ അറിയിച്ചു.
വടക്ക് -തെക്ക്, കിഴക്ക്- പടിഞ്ഞാറ് പാതകളിലെ മെട്രോ സർവീസുകൾ നാളെ മുതൽ ആരംഭിക്കും. വടക്ക്- തെക്ക് പാതയിൽ 110 ട്രെയിനുകൾ ദിനം പ്രതി സർവീസ് നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ഞായറാഴ്‌ചകളിൽ സ്റ്റേഷനുകളുടെയും ട്രെയിനുകളുടെയും സാനിറ്റേഷനായി മെട്രോ അടച്ചിടുമെന്നും അധികൃതർ പറഞ്ഞു.