ന്യൂഡൽഹി: കെ.കെ വേണുഗോപാലിനെ വീണ്ടും അറ്റോർണി ജനറലായി നിയമിച്ചു. വേണുഗോപാലിന്‍റെ മൂന്ന് വർഷത്തെ കാലാവധി ഇന്ന് കഴിയാനിരിക്കെയാണ് ഒരു വർഷം കൂടി കാലാവധി നീട്ടിയത്. ഒപ്പം തുഷാർ മേത്തയെ മൂന്ന് വർഷത്തേക്ക് സോളിസിറ്റർ ജനറലായി വീണ്ടും നിയമിച്ചു. മുതിർന്ന അഭിഭാഷകൻ ചേതൻ ശർമയെ ഡൽഹി ഹൈക്കോടതിയിലെ അഡീഷണൽ സോളിസിറ്റർ ജനറലായി നിയമിച്ചു.
നിലവിലുള്ള അഞ്ച് അഡീഷണൽ സോളിസിറ്റർ ജനറല്‍മാരുടെ കാലാവധി കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി മൂന്ന് വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു. കൊൽക്കത്ത ഹൈക്കോടതിയിൽ യെസ്ദെസാർഡ് ജഹാംഗീർ ദസ്‌തൂർ, ഡൽഹി ഹൈക്കോടതിയിൽ ചേതൻ ശർമ, മദ്രാസ് ഹൈക്കോടതിയിൽ ആർ ശങ്കരനാരായണൻ, പട്‌ന ഹൈക്കോടതിയിൽ ഡോ. കൃഷ്‌ണ നന്ദൻ സിംഗ്, ഗുജറാത്ത് ഹൈക്കോടതിയിൽ ദേവാങ് ഗിരീഷ് വ്യാസ് എന്നിങ്ങനെയാണ് നിയമനം .