അമരാവതി: ആൾ ഇന്ത്യ മലയാളി സംഘടനയുടെ നേതൃത്വത്തിൽ ചിറ്റോർ ജില്ലയിൽ ഓണം ആഘോഷിച്ചു. കേരളത്തിൽ നിന്നും വന്ന് ചിറ്റോർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന മലയാളികളാണ് ഓണാഘോഷം സംഘടിപ്പിച്ചത്. കേരളത്തിന്‍റെ സംസ്‌കാരം പ്രതിഫലിക്കുന്ന തരത്തിലുള്ള വിവിധതരം മത്സരങ്ങളും കുട്ടികളുടെ കലാപരിപാടികളും ഓണാഘോഷം ഗംഭീരമാക്കി.
ജാതിയുടെയോ മതത്തിന്‍റെയോ വിവേചനങ്ങളില്ലാതെ എല്ലാ മലയാളികളും ഓണം ആഘോഷിച്ചു. ചിറ്റോർ, തിരുപ്പതി, ശ്രീകലഹസ്‌തി, റെനിഗുണ്ട എന്നീ പ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാവരും ആഘോഷത്തിൽ പങ്കെടുത്തു. കേരള വിഭവങ്ങൾ അടങ്ങിയ ഓണസദ്യയും ആഘോഷത്തിൽ ഉണ്ടായിരുന്നു. സ്വന്തം ജന്മദേശത്തിന്‍റെ സംസ്കാരം മറക്കരുത് എന്നായിരുന്നു പരിപാടിയുടെ മുദ്രാവാക്യം.