ETV Bharat / bharat

കശ്‌മീര്‍ ഇന്ത്യയുടേത്: ജമായത്ത് ഉലെമ ഐ ഹിന്ദ് - കശ്‌മീര്‍

മറ്റ് ഇസ്ലാം സംഘടനകളില്‍ നിന്നും വിപരീതമായി ദേശീയ പൗരത്വ ബില്‍ അടക്കമുള്ള കേന്ദ്ര സർക്കാരിന്‍റെ പല വിവാദ തീരുമാനങ്ങളെയും അനുകൂലിച്ച സംഘടനയാണ് ജമായത്ത് ഉലെമ ഐ ഹിന്ദ്.

കശ്‌മീര്‍ ഇന്ത്യയുടേത്: ജമായത്ത് ഉലെമ ഐ ഹിന്ദ്
author img

By

Published : Sep 12, 2019, 10:35 PM IST

ന്യൂ ഡല്‍ഹി: കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ജമായത്ത് ഉലെമ ഐ ഹിന്ദ്. ഇത് സംബന്ധിച്ച പ്രമേയം സംഘടന പാസാക്കി. കേന്ദ്രസര്‍ക്കാരിന്‍റെ പല തീരുമാനങ്ങളെയും അനുകൂലിക്കുന്ന നിലപാടെടുത്ത സംഘടനയാണ് ജമായത്ത് ഉലെമ ഐ ഹിന്ദ്.

ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് സംഘടനയിലെ അംഗങ്ങള്‍ എതിര്‍ത്തപ്പോള്‍, ദേശീയ സുരക്ഷ സംബന്ധിച്ച വിഷയങ്ങളിൽ രാജ്യത്തെ പിന്തുണയ്ക്കണമെന്ന നിലപാടാണ് സംഘടനയിലെ പണ്ഡിതന്മാർ സ്വീകരിച്ചത്.

ഇന്ത്യന്‍ മുസ്ലീങ്ങൾ ഇന്ത്യയ്ക്കെതിരാണെന്ന് അന്താരാഷ്‌ട്ര വേദികളില്‍ പാകിസ്ഥാൻ പ്രചരിപ്പിക്കുന്നു. പാകിസ്ഥാന്‍റെ ഈ നടപടിയെ അപലപിക്കുന്നതായും, ശത്രുക്കളായ അയൽക്കാരാൽ ഞങ്ങൾ വിഭജിക്കപ്പെടില്ലെന്നും ജമായത്ത് ഉലെമ ഐ ഹിന്ദ് ജനറൽ സെക്രട്ടറി മൗലാന മഹ്‌മൂദ് മദനി പറഞ്ഞു,

ദേശീയ പൗരത്വ ബില്ലിനെതിരെ നിരവധി ഇസ്ലാം സംഘടനകള്‍ രംഗത്തു വന്നപ്പോള്‍, ഇവര്‍ സര്‍ക്കാര്‍ തീരുമാനത്തെ അംഗീകരിച്ച് രംഗത്തെത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.