ചെന്നൈ: പെരിയാറിനെ കുറിച്ച് തെറ്റായ പ്രചരണം നടത്തുന്ന രജനികാന്ത് സമകാലിക വിഷയമായ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് സംസാരിക്കാത്തതെന്തെന്ന് കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം. തമിഴ്‌നാടിന് വേണ്ടിയുള്ള പെരിയാറിന്‍റെ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു. പെരിയാറിനെ കുറിച്ചുള്ള ഒരു സംവാദമാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയമെന്നാണ് രജനി കരുതുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
-
To judge a historical change maker by a few incidents or utterances is patently unfair. Periyar’s contribution to Tamil Nadu is humongous. @rajinikanth if so keen to enter into a public debate must start with his views on current issues. #CAAProtest #JNUattack #Kashmir etc
— Karti P Chidambaram (@KartiPC) January 22, 2020 " class="align-text-top noRightClick twitterSection" data="
">To judge a historical change maker by a few incidents or utterances is patently unfair. Periyar’s contribution to Tamil Nadu is humongous. @rajinikanth if so keen to enter into a public debate must start with his views on current issues. #CAAProtest #JNUattack #Kashmir etc
— Karti P Chidambaram (@KartiPC) January 22, 2020To judge a historical change maker by a few incidents or utterances is patently unfair. Periyar’s contribution to Tamil Nadu is humongous. @rajinikanth if so keen to enter into a public debate must start with his views on current issues. #CAAProtest #JNUattack #Kashmir etc
— Karti P Chidambaram (@KartiPC) January 22, 2020
ഗാന്ധിയായാലും ചര്‍ച്ചിലായാലും വൈരുദ്ധ്യാത്മകമായ വിവാദങ്ങള്‍ എല്ലാ കാലത്തുമുണ്ടാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സമൂഹം ആദരിക്കുന്ന ഒരു വ്യക്തിയെ ഏതാനും സംഭവങ്ങളുടെ പേരില്‍ മുൻവിധിയോടെ സമീപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കെതിരെ 1971ല്‍ സേലത്ത് ശ്രീരാമന്‍റേയും സീതയുടേയും നഗ്നചിത്രങ്ങളുമായി പെരിയാര്‍ റാലി നടത്തി എന്നായിരുന്നു രജനിയുടെ പരാമര്‍ശം.