ETV Bharat / bharat

ഫേസ്‌ബുക്കിലൂടെ മുത്തലാഖ് ചൊല്ലിയയാളെ അറസ്റ്റ് ചെയ്‌തു

ഭാര്യക്കും മകൾക്കുമൊപ്പം സൗദി അറേബ്യയിലായിരുന്ന കർണാടക സ്വദേശി ഈ മാസം മൂന്നിന് കുടുംബത്തെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയോടൊപ്പം മുംബൈയിലെത്തി. തുടർന്ന്, ഫേസ്ബുക്ക് പോസ്റ്റിലൂടെ മുത്തലാഖ് ചൊല്ലിയെന്ന് ആരോപിച്ച ഭാര്യ നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.

author img

By

Published : Aug 9, 2020, 5:31 PM IST

Triple talaq  Facebook  Karnataka  Man arrested for giving triple talaq  Udupi district  Mumbai  ബെംഗളുരു  ഫേസ്‌ബുക്ക് വഴി ഭാര്യക്ക് മുത്തലാഖ് ചൊല്ലി  കർണാടക സ്വദേശി  ഉഡുപ്പി  ശിർവ ഗ്രാമം  ഷെയ്ഖ് മുഹമ്മദ് സലീം  മുത്തലാഖ് കർണാടക
ഫേസ്‌ബുക്കിലൂടെ മുത്തലാഖ് ചൊല്ലിയയാളെ അറസ്റ്റ് ചെയ്‌തു

ബെംഗളുരു: ഫേസ്‌ബുക്ക് വഴി ഭാര്യക്ക് മുത്തലാഖ് ചൊല്ലിയ കർണാടക സ്വദേശിയെ അറസ്റ്റ് ചെയ്‌തു. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ശിർവ ഗ്രാമത്തിലെ ഷെയ്ഖ് മുഹമ്മദ് സലീമിനെയാണ് (38) പൊലീസ് അറസ്റ്റ് ചെയ്‌തത്. 2010ൽ വിവാഹിതനായ മുഹമ്മദ് സലീം പിന്നീട് ഭാര്യക്കും മകൾക്കുമൊപ്പം സൗദി അറേബ്യയിലെ ദമ്മത്തിലേക്ക് താമസം മാറ്റിയിരുന്നു. എന്നാൽ, ഈ മാസം മൂന്നിന് ഇയാൾ കുടുംബത്തെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയോടൊപ്പം മുംബൈയിലെത്തി. ഇതേ തുടർന്ന് ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈയിലെ ഷിർവയിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്‌ച ഇയാൾ പൊലീസ് പിടിയിലായത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ സലീം മുത്തലാഖ് ചൊല്ലിയതായും പരാതിയിൽ പറയുന്നുണ്ട്. അറസ്റ്റിലായ പ്രതിയെ ബെംഗളുരു കോടതിയിൽ ഹാജരാക്കി. ഓഗസ്റ്റ് 21 വരെ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.