ETV Bharat / bharat

സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി കര്‍ണാടക ഹൈക്കോടതി - Karnataka HC

ബലാത്സംഗ ശേഷം ക്ഷീണിച്ചുറങ്ങുന്നത് ഇന്ത്യന്‍ സ്ത്രീകള്‍ക്ക് യോജിച്ച പ്രവര്‍ത്തിയല്ലെന്ന പരാമര്‍ശം നടത്തി ജസ്റ്റിസ് കൃഷ്‌ണ എസ് ദീക്ഷിത്

വിവാഹ വാഗ്‌ദാനം  ബലാത്സംഗം  കര്‍ണാടക ഹൈക്കോടതി  Karnataka HC  'unbecoming' of Indian woman to sleep after rape
'ബലാത്സംഗ ശേഷം ക്ഷീണിച്ചുറങ്ങുന്നത് ഇന്ത്യന്‍ സ്ത്രീകള്‍ക്ക് യോജിച്ച പ്രവര്‍ത്തിയല്ല'; വിചിത്രവാദവുമായി കര്‍ണാടക ഹൈക്കോടതി
author img

By

Published : Jun 25, 2020, 5:53 PM IST

ബെംഗളൂരു: ബലാത്സംഗത്തിന് ഇരയായ ശേഷം പ്രതികരിക്കാതെ ക്ഷീണിച്ച് ഉറങ്ങിപ്പോകുന്നത് ഇന്ത്യന്‍ സ്ത്രീകള്‍ക്ക് യോജിച്ചതല്ലെന്ന് കര്‍ണാടക ഹൈക്കോടതി. ബലാത്സംഗ കേസിലെ പ്രതിയുടെ മുൻകൂര്‍ജാമ്യം പരിഗണിക്കവെയായിരുന്നു കോടതിയുടെ വിചിത്രമായ നിരീക്ഷണം. ജസ്റ്റിസ് കൃഷ്‌ണ എസ് ദീക്ഷിതിന്‍റെ ബെഞ്ചാണ് വിവാദ പരാമര്‍ശം നടത്തിയത്.

ബെംഗളൂരുവിലെ ഒരു സ്ഥാപന ഉടമയ്‌ക്കെതിരെ ഓഫീസ് ജീവനക്കാരിയായ യുവതി ബലാത്സംഗത്തിന് പരാതി നല്‍കിയത്. ബലാത്സംഗത്തിന് ശേഷം ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയെന്ന യുവതിയുടെ വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഇത്തരമൊരു സംഭവത്തിന് ശേഷം അതിനെതിരെ പ്രതികരിക്കാതെ ഉറങ്ങാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് കൃഷ്‌ണ എസ് ദീക്ഷിത് ചൂണ്ടിക്കാട്ടി. അതിനാല്‍ കേസില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം കോടതി അനുവദിച്ചു.

വിവാഹ വാഗ്‌ദാനം നല്‍കി ബലാത്സംഗം ചെയ്‌തു എന്നായിരുന്നു യുവതിയുടെ പരാതി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അതേസമയം വിവാഹ വാഗ്‌ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

ബലാത്സ൦ഗം ചെയ്‌ത ദിവസം രാത്രി 11 മണിക്ക് യുവതി എന്തിനാണ് പ്രതിയുടെ ഓഫീസില്‍ പോയതെന്നും ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചതെന്നും കോടതിയില്‍ യുവതി വിശദീകരിച്ചിട്ടില്ല. മാത്രമല്ല മദ്യപിച്ച പ്രതിക്കൊപ്പം ഇവര്‍ കാറില്‍ ഹോട്ടലിലേക്ക് പോവുകയായിരുന്നു. ഈ സമയത്തൊന്നും തന്നെ താന്‍ അപകടത്തിലാണെന്ന് യുവതി ആരെയും അറിയിക്കാന്‍ ശ്രമിച്ചിരുന്നില്ല. പുലര്‍ച്ചെ വരെ പ്രതിക്കൊപ്പം എന്തിന് കഴിഞ്ഞു എന്ന കോടതിയുടെ ചോദ്യത്തിന് ബലാത്സംഗത്തിന് ശേഷം ക്ഷീണിച്ച് ഉറങ്ങിപ്പോയി എന്നായിരുന്നു യുവതിയുടെ മറുപടി. ഈ വാദം ഇന്ത്യന്‍ സ്ത്രീക്ക് യോജിച്ചതല്ലെന്നും ബലാത്സംഗമാണ് നടന്നതെങ്കില്‍ സ്ത്രീകള്‍ ഇങ്ങനെയല്ല പ്രതികരിക്കുകയെന്നും കോടതി ചൂണ്ടിക്കാട്ടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.