ലഖ്‌നൗ: ഹിന്ദു സമാജ് പാർട്ടി നേതാവ് കമലേഷ് തിവാരിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് ആൻ്റി ടെററിസം സ്ക്വാഡ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. തിവാരിയുടെ ഭാര്യ നൽകിയ പരാതിയിൽ ബിജ്‌നോറിൽ നിന്നുള്ള രണ്ട് മൗലാനകൾക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ലഖ്നൗവിലെ നാക്കാ പ്രദേശത്താണ് കമലേഷ് തിവാരി വെടിയേറ്റ് മരിച്ചത്. ഹിന്ദു സമാജ് പാർട്ടി സ്ഥാപക നേതാവും ഹിന്ദു മഹാ സഭാ മുൻ നേതാവുമായിരുന്നു കമലേഷ് തിവാരി.