ETV Bharat / bharat

കലഹന്ദിയിലെ പാഡ് വനിതകൾ

സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏതാണ്ട് 90 സ്ത്രീകളും വിദ്യാഥിനികളും സാനിറ്ററി നാപ്കിനുകള്‍ തയ്യാറാക്കി ഗ്രാമീണ മേഖലകളിലെ സ്ത്രീകള്‍ക്ക് നർകുന്നതിൽ ഏർപ്പെട്ടിരിക്കുന്നവരാണ്.

Pad-Women Guard Menstrual Hygiene Pad-Women Menstrual Hygiene കലഹന്ദിയിലെ പാഡ് വനിതകൾ Kalahandi Woman ആർത്തവ ശുചിത്വം
കലഹന്ദിയിലെ പാഡ് വനിതകൾ
author img

By

Published : Nov 11, 2020, 6:06 AM IST

ഭുവനേശ്വര്‍: വീട്ട് ജോലികൾ അതി വിദഗ്ധമായി കൈകാര്യം ചെയ്യുന്ന സ്ത്രീകൾ വീടിന് പുറത്ത് താന്‍ ചെയ്യുന്ന തൊഴിലിലും മികവ് തെളിയിക്കുന്നവരാണ്. മറ്റുള്ളവരുടെ സന്തോഷത്തിലും സങ്കടത്തിലും അവൾ പങ്കാളിയാകും. ആർത്തവ സമയത്തെ വേദന സ്ത്രീകൾ കടിച്ചമർത്തും. ആർത്തവവുമായി ബന്ധപ്പെട്ട ഒട്ടേറെ ബോധവല്‍കരണ പരിപാടികള്‍ ഇന്ത്യയിൽ നടത്താറുണ്ടെങ്കിലും രാജ്യത്തെ വലിയ വലിയൊരു ശതമാനം സ്ത്രീകള്‍ക്ക് സാനിറ്ററി നാപ്കിനുകളുടെ ഉപയോഗം ഇന്നും ഒരു വിദൂര സ്വപ്നമാണ്. സ്ത്രീകള്‍കളുടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് കലഹന്ധിയിലെ ഭുവനേശ്വര്‍ ബഹേറ യൂത്ത് ഓര്‍ഗനൈസേഷന്‍. ഈ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏതാണ്ട് 90 സ്ത്രീകളും വിദ്യാഥിനികളും സാനിറ്ററി നാപ്കിനുകള്‍ തയ്യാറാക്കി ഗ്രാമീണ മേഖലകളിലെ സ്ത്രീകള്‍ക്ക് നർകുന്നതിൽ ഏർപ്പെട്ടിരിക്കുന്നവരാണ്.

കലഹന്ദിയിലെ പാഡ് വനിതകൾ

ദേശീയ ആരോഗ്യ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ആകെ സ്ത്രീകളിൽ 62 ശതമാനം പേരും ആർത്തവ സമയത്ത് ശരിയായ ശുചിത്വം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ 52 ശതമാനം വിദ്യാഥിനികളും സാനിറ്ററി നാപ്കിനുകളുടെ ഉപയോഗത്തെ കുറിച്ച് അറിവില്ലാത്തവരാണെന്നും പഠനം പറയുന്നു. ഈ ബുദ്ധിമുട്ടുകള്‍ പൂര്‍ണമായും മനസിലാക്കിയാണ് ഭുവനേശ്വര്‍ ബഹേറ യൂത്ത് ഓര്‍ഗനൈസേഷന്‍ ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് ശുചിത്വത്തെ കുറിച്ച് ബോധവല്‍കരണം നൽകാൻ മുന്നോട്ട് വന്നത്. കൂടാതെ സ്ത്രീകൾക്ക് ഉപജീവനം നൽകാനും സംഘടന ലക്ഷ്യമിടുന്നു. ഇതിന്‍റെ ഭാഗമായാണ് സംഘടന തയ്യാറാക്കുന്ന സാനിറ്ററി നാപ്കിനുകള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതിന് പുറമേ കേരളത്തിലേക്ക് കയറ്റി അയക്കുന്നത്.

സംഘടനയുടെ മുന്നോട്ടുള്ള യാത്ര അത്ര എളുപ്പമല്ലെങ്കിലും ഗ്രാമീണ മേഖലകളിലെ പെണ്‍കുട്ടികളും സ്ത്രീകളും സാനിറ്ററി നാപ്കിനുകളുടെ ഉപയോഗത്തിന്‍റെ പ്രാധാന്യം മനസിലാക്കാൻ സംഘടന കാരണമായിട്ടുണ്ട്. സംഘടനയുടെ പ്രവർത്തനം വിലയിരുത്തിയ നബാര്‍ഡ് സംഘടനയെ സഹായിക്കാൻ രംഗത്തെത്തിയിട്ടുണ്ട്. സംഘടനക്ക് പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുകയാണ് നബാര്‍ഡ് ചെയ്യുന്നത്. ജില്ലയില്‍ ഉടനീളം പരിശീലന പരിപാടികള്‍ നടത്താനാണ് സംഘടന ലക്ഷ്യമിടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.