ETV Bharat / bharat

ജാര്‍ഖണ്ഡില്‍ സാനിറ്റൈസര്‍ റൂം നിര്‍മിച്ച് സ്കൂള്‍ വിദ്യാര്‍ഥി - കൊവിഡ് -19

തുരങ്ക മാതൃകയിലാണ് റൂം. പുറത്ത് നിന്ന് വരുന്നയാള്‍ റൂമിന് അകത്ത് കയറുന്നതോടെ ശരീരം മുഴുവന്‍ സാനിറ്റൈസര്‍ തളിച്ച് വൃത്തിയാക്കപ്പെടും എന്നതാണ് പ്രത്യേകത.

Gola Prakhand news  Ramgarh district news  boy set up fumigation tunnel  fumigation tunnel in Jharkhand  ജാര്‍ഖണ്ഡ്:  സാനിറ്റൈസര്‍ റൂം  സ്കൂള്‍ വിദ്യാര്‍ഥി  ശരീര ശുദ്ധി  സാനിറ്റൈസര്‍  കൊവിഡ് -19  ലോക്ക് ഡൗണ്‍
ജാര്‍ഖണ്ഡില്‍ സാനിറ്റൈസര്‍ റൂം നിര്‍മിച്ച് സ്കൂള്‍ വിദ്യാര്‍ഥി
author img

By

Published : Apr 29, 2020, 10:21 AM IST

ജാര്‍ഖണ്ഡ്: കൊവിഡ് 19 വ്യാപകമാകുമ്പോൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണ്. ജാർഖണ്ഡിലെ രാമഗ്രഹ് ജില്ലയില്‍ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ഥി സാനിറ്റൈസര്‍ റൂം സ്ഥാപിച്ചാണ് കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായത്. കൊവിഡ് വ്യാപനം തടയുന്നതിന് സമൂഹ്യ അകലം പോലെ തന്നെ അത്യാവശ്യമാണ് ശരീര ശുദ്ധിയും. ഇതിനായാണ് സൈനിറ്റൈസര്‍ റൂം സ്ഥാപിച്ചിരിക്കുന്നത്. തുരങ്ക മാതൃകയിലാണ് റൂം. പുറത്ത് നിന്ന് വരുന്നയാള്‍ റൂമിന് അകത്ത് കയറുന്നതോടെ ശരീരം മുഴുവന്‍ സാനിറ്റൈസര്‍ തളിച്ച് വൃത്തിയാക്കപ്പെടും എന്നതാണ് പ്രത്യേകത.

ലോക്ക് ഡൗണ്‍ കഴിഞ്ഞ് സ്കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികള്‍ക്ക് റൂം ഉപയോഗിക്കാനാകുമെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. സാനിറ്റൈസര്‍ റൂം നിര്‍മാണത്തില്‍ നാട്ടുകാരില്‍ നിന്നും സ്കൂള്‍ അധികൃതരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ലോക്ക് ഡൗൺ കഴിയുന്നതോടെ മറ്റ് സ്കൂളുകള്‍ക്കും സാനിറ്റൈസര്‍ റൂം നല്‍കാനാണ് തീരുമാനമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. എന്‍.ജി.ഒകളും സ്കൂള്‍ ടീച്ചര്‍മാരും സാനിറ്റൈസര്‍ റൂം ആവശ്യപ്പെട്ട് തന്നെ സമീപിച്ചതായും വിദ്യാര്‍ഥി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.