റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറെൻ കൊവിഡ് പരിശോധനയ്ക്ക് വിധേയനായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി അദ്ദേഹം ഗാർഹിക നിരീക്ഷണത്തിലായിരുന്നു. മുഖ്യമന്ത്രിയുടെ ആരോഗ്യം തൃപ്തികരമാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കൊവിഡ് പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച ജലവിഭവ വകുപ്പ് മന്ത്രി മിതിലേഷ് താക്കൂറുമായി സമ്പർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി ബുധനാഴ്ട സ്വയം ക്വാറന്‍റൈനിൽ പ്രവേശിക്കുകയായിരുന്നു.