നിയന്ത്രണ രേഖയിൽ ഇന്ത്യ-പാക് സംഘർഷം ശക്തമായ സാഹചര്യത്തിൽ ജമ്മു അതിർത്തിയിലെ സ്കൂളുകൾ അടച്ചു. ജമ്മു കശ്മീരിലെ രജൗറി ജില്ലയിലെ സ്കൂളുകളാണ് അടച്ചത്. പരീക്ഷകൾ മാറ്റി വച്ചതായും പുതിയ തിയതികൾ പിന്നീടറിയിക്കുമെന്നും പരീക്ഷ ഡയറക്ടർ അറിയിച്ചു.
അതേസമയം രജൗറിയിലെ 15 ഇടങ്ങളിൽ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തി.സംഭവത്തിൽ അഞ്ച് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റതായും റിപ്പേർട്ടുകളുണ്ട്. പാകിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ നിരവധി പാകിസ്ഥാന്‍ സൈനികര്‍ക്ക് പരിക്കേറ്റു.