ETV Bharat / bharat

മെഹബൂബ മുഫ്‌തി വീണ്ടും വീട്ടു തടങ്കലില്‍ - Mehbooba Mufti latest news

ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബുഡ്‌ഗാം ജില്ലയില്‍ പ്രചരണം നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു മെഹബൂബ മുഫ്‌തി.

District Development Council elections jammu and Kashmir  PDP President Mehbooba Mufti house arrest  മെഹബൂബ മുഫ്‌തി വീണ്ടും വീട്ടു തടങ്കലില്‍  മെഹബൂബ മുഫ്‌തി  പിഡിപി  Mehbooba Mufti  PDP  Mehbooba Mufti latest news  ശ്രീനഗര്‍
മെഹബൂബ മുഫ്‌തി വീണ്ടും വീട്ടു തടങ്കലില്‍
author img

By

Published : Dec 8, 2020, 1:21 PM IST

ശ്രീനഗര്‍: ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പിനിടെ പിഡിപി നേതാവ് മെഹബൂബ മുഫ്‌തിയെ വീണ്ടും വീട്ടു തടങ്കലിലാക്കി. ബുഡ്‌ഗാം ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു മെഹബൂബ മുഫ്‌തി. എന്നാല്‍ ഭരണകൂടം മെഹബൂബ മുഫ്‌തിയെ വീടിന് പുറത്തിറങ്ങാന്‍ അനുമതി നല്‍കുന്നില്ലെന്ന് പിഡിപി പാര്‍ട്ടി വ്യക്തമാക്കി. നേരത്തെ പുല്‍വാമയിലുള്ള പിഡിപി യൂത്ത് പ്രസിഡന്‍റ് വഹീദ് റഹ്‌മാന്‍ പരേയുടെ വസതി സന്ദര്‍ശിക്കാന്‍ മുഫ്‌തിയെ വിലക്കിയിരുന്നു.

പ്രചരണത്തിനിറങ്ങാന്‍ വിലക്കുന്ന ഭരണകൂടത്തിനെതിരെ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും നിരവധി തവണ വിമര്‍ശനമുയര്‍ത്തിയിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ഡിഡിസി സ്ഥാനാര്‍ഥികളെ വീട്ടില്‍ നിന്നും പുറത്തിറക്കുന്നത് വിലക്കുന്ന രീതിയെയും ഇരു പാര്‍ട്ടികളും വിമര്‍ശിച്ചു. ഗുപ്‌കര്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട പാര്‍ട്ടിയുടെ ആരോപണങ്ങളെ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.