ന്യൂഡല്‍ഹി: റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ്, ബംഗ്ലാദേശ് മന്ത്രി ഹസന്‍ മഹ്‌മുദ് എന്നിവരടക്കം ഏഴ് വിദേശരാജ്യങ്ങളുടെ പ്രതിനിധികളുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ കൂടിക്കാഴ്‌ച നടത്തി. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ ഇറാന്‍, സിറിയ, ലിബിയ എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങളടക്കമുള്ള അന്താരാഷ്‌ട്ര പ്രശ്‌നങ്ങളിലെ ഇന്ത്യന്‍ നിലപാട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യക്‌തമാക്കി. ഈ വര്‍ഷം ജൂലൈയില്‍ റഷ്യയില്‍ വച്ച് നടക്കാനിരിക്കുന്ന ബ്രിക്‌സ് കൂടികാഴ്‌ച മുന്‍ നിര്‍ത്തിയുള്ള വിഷയങ്ങളാണ് റഷ്യന്‍ വിദേശകാര്യമന്ത്രി കൂടിക്കാഴ്‌ചയില്‍ ഉന്നയിച്ചത്. റഷ്യയില്‍ നടക്കാനിരിക്കുന്ന ആര്‍.ഐ.സി യോഗത്തിലേക്കുള്ള റഷ്യയുടെ ക്ഷണവും എസ്. ജയശങ്കര്‍ സ്വീകരിച്ചു.
-
Warmly welcomed FM @UrmasReinsalu of Estonia. A very productive conversation on digital cooperation and global issues.
— Dr. S. Jaishankar (@DrSJaishankar) January 15, 2020 " class="align-text-top noRightClick twitterSection" data="
Look forward to our working together. pic.twitter.com/3xHlW4B2ls
">Warmly welcomed FM @UrmasReinsalu of Estonia. A very productive conversation on digital cooperation and global issues.
— Dr. S. Jaishankar (@DrSJaishankar) January 15, 2020
Look forward to our working together. pic.twitter.com/3xHlW4B2lsWarmly welcomed FM @UrmasReinsalu of Estonia. A very productive conversation on digital cooperation and global issues.
— Dr. S. Jaishankar (@DrSJaishankar) January 15, 2020
Look forward to our working together. pic.twitter.com/3xHlW4B2ls
-
Met Afghan NSA @hmohib. Discussed the current situation and our bilateral relations. pic.twitter.com/g4DTPwNeBK
— Dr. S. Jaishankar (@DrSJaishankar) January 15, 2020 " class="align-text-top noRightClick twitterSection" data="
">Met Afghan NSA @hmohib. Discussed the current situation and our bilateral relations. pic.twitter.com/g4DTPwNeBK
— Dr. S. Jaishankar (@DrSJaishankar) January 15, 2020Met Afghan NSA @hmohib. Discussed the current situation and our bilateral relations. pic.twitter.com/g4DTPwNeBK
— Dr. S. Jaishankar (@DrSJaishankar) January 15, 2020
ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും കൂടികാഴ്‌ചയില്‍ ചര്‍ച്ചയായി. കഴിഞ്ഞ സെപ്‌റ്റംബറിലെ മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായെടുത്ത തീരുമാനങ്ങളുടെ പുരോഗതിയും കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയായി. ബംഗ്ലാദേശ് മന്ത്രി ഹസന്‍ മഹ്‌മൂദ്, എസ്‌തോണിയന്‍ വിദേശകാര്യമന്ത്രി ഉര്‍മാസ് റെയ്‌ന്‍സലു എന്നിവരുമായും ജയശങ്കര്‍ ചര്‍ച്ച നടത്തി. ഡിജിറ്റല്‍ മേഖലയിലെ സഹകരണമാണ് ഉര്‍മാസ് റെയ്‌ന്‍സലുവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്.
അമേരിക്കയില്‍ നിന്നുള്ള പ്രത്യേക സംഘം, അഫ്‌ഗാന്‍ സുരക്ഷാ ഉപദേഷ്‌ടാവ് ഹംദുള്ള മൊഹിബ്, മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്‌ദുള്ള ഷാഹിദ്, കോമണ്‍വെല്‍ത്ത് സെക്രട്ടറി ജനറല്‍ പട്രീഷ സ്‌കോട്‌ലാന്‍റ് എന്നിവരുമായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ചര്‍ച്ച നടത്തി.