ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വയില്‍ പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ വീടുകൾ തകര്‍ന്നു. രാജ്യാന്തര അതിര്‍ത്തിക്ക് സമീപത്തെ റാത്വയിലായിരുന്നു ഷെല്ലാക്രമണം നടന്നത്. അഞ്ചോളം വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. ആളുകളെല്ലാം ബങ്കറുകളിലേക്ക് മാറിയതിനാല്‍ ആളപായമില്ല.
പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിന് പകരമായി ഇന്ത്യ തിരിച്ചടിക്കണമെന്നും ഇല്ലെങ്കില്‍ മാറി താമസിക്കാന്‍ മറ്റൊരു സ്ഥലം നല്‍കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.