ചെന്നൈ: പതഞ്ജലി കമ്പനിയും അനുബന്ധ ട്രസ്റ്റായ ദിവ്യ യോഗ മന്ദിർ ട്രസ്റ്റും സംയുക്തമായി 10 ലക്ഷം രൂപ പിഴയടക്കണമെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. സൗജന്യമായി ചികിത്സ വാഗ്‌ദാനം ചെയ്യുന്ന കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിനും സർക്കാർ യോഗയ്ക്കും പ്രകൃതി ചികിത്സ മെഡിക്കൽ കോളജിനും വ്യാപാരമുദ്ര, വ്യാപാര നാമം, അവകാശവാദമൊന്നുമില്ലാതെ പണം നൽകണമെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്.
കൊറോനിൽ' എന്ന വ്യാപാരമുദ്ര ഉപയോഗിക്കുന്നതിനെതിരെയുള്ള ഇടക്കാല ഉത്തരവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പതഞ്ജലി ഗ്രൂപ്പ് സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് സി.വി. കാർത്തികേയൻ ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുജനങ്ങൾക്കിടയിലുള്ള ഭയവും പരിഭ്രാന്തിയും ഉപയോഗപ്പെടുത്തിക്കൊണ്ട് കമ്പനി ലാഭം കൊയ്യുകയാണെന്നും കൊറോനിൽ ടാബ്‌ലെറ്റ് കൊവിഡിന് പരിഹാരമല്ലെന്നും ജഡ്‌ജി നീരിക്ഷിച്ചു. നിർണായക സമയത്ത് പ്രതിഫലം പ്രതീക്ഷിക്കാതെ പ്രവർത്തിക്കുന്ന സംഘടനകൾ ഉണ്ടെന്നും കോടതി വിശദീകരിച്ചു. ഓഗസ്റ്റ് 21നകം പിഴ നൽകണമെന്നും കോടതി ഉത്തരവിട്ടു.