ETV Bharat / bharat

കശ്മീരിലെ വിവര വിനിമയ യുദ്ധവും, അത് വിജയിക്കേണ്ടതിന്‍റെ ആവശ്യകതയും - Kashmir

തീവ്രവാദ പ്രവർത്തനങ്ങളെ എങ്ങനെ ചെറുക്കാമെന്ന് ലഫ്റ്റനന്‍റ് ജനറൽ (റിട്ട.) ഡി.എസ് ഹൂഡ എഴുതുന്നു

കശ്മീരിലെ വിവര വിനിമയ യുദ്ധവും, അത് വിജയികേണ്ടതിന്‍റെ പ്രധാന്യവും

author img

By

Published : May 17, 2020, 11:38 AM IST

പാകിസ്ഥാന്‍റെ സൈന്യം പരിശീലിപ്പിച്ച തീവ്രവാദികളെ അഴിച്ചുവിടുന്നതും, വിഘടനവാദികളും, അതിർത്തിക്ക് ഇപ്പുറത്തെ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും, കശ്മീരിലെ തീവ്രവാദികളായ ചില യുവാക്കളുടേയും പിന്‍ബലം ഉള്ള ഒരു ‘പ്രോക്സി യുദ്ധം’ എന്നാണ് കശ്മീരിലെ സംഘർഷം പലപ്പോഴും വിശേഷിപ്പിക്കുന്നത്. മേല്‍പറഞ്ഞ വിവരണത്തില്‍ വലിയ പിശക് ഇല്ലെങ്കിലും, അവിടുത്തെ യഥാർഥ പ്രശ്‌നത്തിന്റെ പൂർണമായ ചിത്രവും അത് വെളിപ്പെടുത്തുന്നില്ല.

ജനങ്ങളുടെ പിന്തുണയില്ലാതെ ഒരു സായുധ കലാപവും മുപ്പത് വർഷം നീണ്ട് നിൽക്കില്ല. ഭീകരതക്കുള്ള പാകിസ്ഥാന്റെ പിന്തുണ ദുർബലപ്പെടുത്തുന്നതിനും, അക്രമസംഭവങ്ങൾ തടയുന്നതിനുമുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് പുറമെ കശ്മീരിൽ ഒരു ദീർഘകാല പരിഹാരം കണ്ടെത്തുന്നതിന്, സര്‍ക്കാര്‍ കശ്മീരിലെ സാധാരണ ജനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഞാന്‍ കശ്മീരിലെ ‘ഭീകരത’ എന്നതിന് പകരം ‘കലാപം’ എന്ന പദം ഉപയോഗിക്കുന്നതിന് ആരെങ്കിലും ആക്ഷേപം പ്രകടിപ്പിക്കുന്നതിന് മുമ്പ് ഒരു വസ്തുത വ്യക്തമാക്കട്ടെ, തീവ്രവാദം കലാപത്തിന്‍റെ ഒരു ഉപകരണം മാത്രമാണെന്ന് ഓര്‍ക്കണം. കലാപങ്ങളെ നേരിടുന്നതിന് പലപ്പോഴും “ഹൃദയവും മനസും” വേണമെന്ന് പറയപ്പെടുന്നു. എന്നാൽ കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത് ഹൃദയത്തെക്കാൾ മനസിന് ആണെന്നതാണ് യാഥാർഥ്യം.

വിവരങ്ങളുടെയും വ്യാജവാർത്തകളുടെയും അതിപ്രസരമുള്ള ഇന്നത്തെ ലോകത്ത് സംഘര്‍ഷത്തിനുള്ളിലെ യഥാർഥ മത്സരം ജനങ്ങളുടെ മനസിനെ സ്വാധീനിക്കുവാന്‍ വേണ്ടിയാണ്. വിവര തന്ത്രങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസവും വിശ്വസ്തതയും നേടിയെടുക്കാൻ തീവ്രവാദികളും സർക്കാരും ഒരുപോലെ കശ്മീരില്‍ മത്സരിക്കുന്നു. മിലിട്ടറിയിൽ, ഞങ്ങൾ ഇതിനെ ‘ഇൻഫർമേഷൻ വാർഫെയർ’ അല്ലെങ്കിൽ ‘ആഖ്യാനങ്ങളുടെ യുദ്ധം’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ യുദ്ധത്തിൽ, പ്രധാനമായും വ്യാജവാർത്തകളെ ആശ്രയിക്കുന്ന തീവ്രവാദികൾക്ക് നേട്ടമുണ്ട്. മുന്‍ ബ്രിട്ടീഷ് മുഖ്യമന്ത്രി ആയിരുന്ന വിൻസ്റ്റൺ ചർച്ചിൽ ഒരിക്കല്‍ എങ്ങനെ പറഞ്ഞു: “സത്യത്തിന് വസ്ത്രം ധരിക്കാന്‍ ആവുന്നതിന് മുമ്പ് തന്നെ, നുണ ലോകത്തിന് ചുറ്റും പകുതി വഴി എത്തിയിരിക്കും.” ആഗോള ആശയവിനിമയ സംവിധാനങ്ങങ്ങൾ പ്രധാനമായും റേഡിയോകളെയും ടെലിഗ്രാഫിനേയും ആശ്രയിച്ചിരുന്ന ഒരു സമയത്താണ് അദ്ദേഹം എങ്ങനെ ഒരു വീക്ഷണം നടത്തിയത്. ഇന്ന്, സ്മാർട്ട്‌ഫോണുകൾ ലോകമെമ്പാടും തൽക്ഷണ ആശയവിനിമയം നടത്താന്‍ ശേഷി ഉള്ളവ ആണ്. അമേരികയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) നടത്തിയ 2018ലെ ഒരു പഠനത്തിൽ തെറ്റായ വാർത്തകൾ യഥാർഥ കഥകളേക്കാൾ 70 ശതമാനം റീ ട്വീറ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി. വ്യാജ കഥകൾ യഥാർഥ്യങ്ങളെകാളും ആറിരട്ടി വേഗത്തിൽ സഞ്ചരിക്കുന്നു എന്നും ആ പഠനം ചൂണ്ടി കാട്ടിയിരുന്നു.

ജമ്മു കശ്മീരിൽ പാകിസ്ഥാനിൽ നിന്നുള്ള പ്രചരണം പ്രധാനമായും രണ്ട് തീമുകൾ കേന്ദ്രീകരിച്ചാണ്. ഒന്നാമത്തേത്, ഉയർന്നുവരുന്ന ഹിന്ദുത്വ ദേശീയത എന്ന ഭീഷണിക്കെതിരെ കശ്മീർ മതവിശ്വാസത്തിന്റെയും വംശീയ സ്വത്വത്തിന്റെയും സംരക്ഷകരായി തീവ്രവാദികളെ ചിത്രീകരിക്കുക എന്നതാണ്. രണ്ടാമത്തേത് കശ്മീർ ജനതയെ അടിച്ചമർത്തുന്നതും, സുരക്ഷാ സേനയുടെ മനുഷ്യാവകാശ ലംഘനങ്ങളും ഉയർത്തിക്കാട്ടുന്നതാണ്. ഇന്ത്യൻ സർക്കാരിന്റെ വിവര, ആശയവിനിമയ തന്ത്രം ഈ രണ്ട് വിവരണങ്ങളെയും എതിർക്കണം. രണ്ടാമത്തെ തീം തകര്‍ക്കാന്‍ ഒരുപക്ഷേ എളുപ്പമാണ്. കാരണം സുരക്ഷാ സേന ഇതിനകം കാഴ്ച വച്ചിട്ടുള്ള അച്ചടക്കമുള്ള സമീപനത്തിന്റെ തുടർച്ച അതിനു സാധ്യമാക്കും. തീവ്രവാദികള്‍ക്ക് എതിരെ സൈനിക നീക്കങ്ങള്‍ നടത്തുന്ന വേളയില്‍ അത് സാധാരണ ജനങ്ങളെ ഒരു രീതിയിലും ബാധിക്കാതിരിക്കാന്‍ ലക്ഷ്യമിടണം. സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യവും, ജന പ്രദേശങ്ങളില്‍ ബോംബാക്രമണവും ആവിശ്യപ്പെടുന്ന ആള്‍ക്കാരെ നാം അകറ്റി നിര്‍ത്തണം. ബലപ്രയോഗത്തിന്റെ അമിത ഉപയോഗം പലപ്പോഴും തീവ്രവാദം കൂടുതല്‍ ശക്തിപ്പെടുത്തുന്ന അവസ്ഥകളിലേക്ക് നയിക്കുന്നു. കശ്മീരിലെ മനുഷ്യാവകാശ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ സുതാര്യത കാഴ്ച വെക്കുന്നില്ല എന്ന് ചില സംഘടനകൾ ആക്ഷേപിക്കുന്നു. ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെങ്കിലും, വ്യത്യസ്തവും വിയോജിക്കുന്നതുമായ ശബ്ദങ്ങളെ നാം അടിച്ചമര്‍ത്തരുത്. ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലെ തുറന്ന നിലപാട് സർക്കാരിന് കൂടുതൽ വിശ്വാസ്യത നൽകും. പാകിസ്ഥാനും വിഘടനവാദികളും കശ്മീരി ജനതയുടെ ഭയം, ആർട്ടിക്കിൾ 370, പൗരത്വ ഭേദഗതി നിയമം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിച്ച് നിരന്തരം അട്ടിമറി നടത്താന്‍ ശ്രമിക്കുന്നുണ്ട്. ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന വർഗീയ കലാപം വിഘടനവാദികൾക്ക് പുതിയ ആയുധം ആയിരിക്കുമെന്നത് പ്രത്യേകം പറയേണ്ടതില്ല.

വ്യാജവാർത്തകൾ തടയുന്നതിനായി ജമ്മു കശ്മീരിൽ അതിവേഗ ഇന്റർനെറ്റ് തടഞ്ഞിരിക്കെ, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ തീവ്ര മുസ്ലീം വിരുദ്ധതയെ തടയാൻ കാര്യമായൊന്നും സർക്കാർ ചെയ്തിട്ടില്ല. പ്രാദേശിക കശ്മീരി ജനതയുടെ ആശങ്കകള്‍ നീക്കാനുള്ള സർക്കാരിന്റെ ആശയവിനിമയം ഫലപ്രദമായിട്ടില്ല. ശ്രദ്ധേയമായ ഒരു വസ്തുതാ വിവരണം ഒരു സന്ദേശം ആശയവിനിമയം നടത്തുക മാത്രമല്ല എന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. സന്ദേശവുമായി സമന്വയിപ്പിക്കുന്ന ദൃശ്യമായ പ്രവർത്തനങ്ങളാൽ ഇതിനെ പിന്തുണയ്‌ക്കേണ്ടതുണ്ട്. സഹാനുഭൂതിയുടെയും സാമ്പത്തിക വികസനത്തിന്റെയും വാഗ്ദാനങ്ങൾ യഥാർഥ പുരോഗതി കാണിക്കുന്ന വ്യക്തമായ പരിപാടികളോടൊപ്പം സമന്വയിപ്പിച്ചില്ല എങ്കില്‍ സര്‍ക്കാരിന് കാര്യമായി ജനങ്ങളെ സ്വാധീനിക്കാന്‍ ആകില്ല.

ജമ്മു കശ്മീരിലെ വാര്‍ത്താ വിവര മത്സരത്തിൽ വിജയിക്കാനുള്ള നടപടികൾ സർക്കാർ ഗൗരവമായി കാണണം. സാമൂഹിക മാധ്യമങ്ങളുടെയും മറ്റും ഉള്ളടക്കങ്ങളെയും കുറിച്ച് വിശദമായ വിശകലനം നടത്താനും, പ്രാദേശിക, ദേശീയ, അന്തർദേശീയ തലങ്ങളിൽ പ്രയോഗിക്കാൻ കഴിയുന്ന തന്ത്രങ്ങൾ നെയ്യാനും നടപ്പിലാക്കാനും കഴിയുന്ന വിദഗ്ധരുടെ ഒരു സമർപ്പിത ഓർഗനൈസേഷൻ ഇതിന് ആവശ്യമാണ്. വ്യാജ വാർത്തകളെയും പ്രചാരണങ്ങളെയും പ്രതിരോധിക്കാൻ വിശ്വസനീയ മാധ്യമ പങ്കാളികളെ ഉൾപ്പെടുത്തണം. ആത്യന്തികമായി, അധികാരത്തിന്റെ എല്ലാ പ്രയോഗങ്ങളും ജനങ്ങളുടെ ധാരണകളെ സ്വാധീനിക്കുന്നതിനാണ്. കശ്മീരിലെ ജനങ്ങള്‍ക്ക് ഇടയില്‍ കടുത്ത അസംതൃപ്തി ഉണ്ടെന്ന വിവരണത്തെ പിന്തുണയ്ക്കുന്നതിനായി ഭീകരാക്രമണങ്ങളെ ദ്വിതീയ തന്ത്രങ്ങളായി പാകിസ്ഥാൻ ഉപയോഗിക്കുന്നു. ഇന്ത്യ ഒരു വിവര വിനിമയ മത്സരത്തിലാണ്. വിവര വിനിമയത്തിന് വേണ്ടത്ര ശ്രദ്ധ നൽകാതെ തീവ്രവാദത്തെ മാത്രം എതിര്‍ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ നാം ഈ യുദ്ധത്തിൽ വിജയിക്കില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.