ജക്കാർത്ത : ഇന്തോനേഷ്യയിൽ കൊവിഡ് കേസുകൾ 33,000 കടന്നു. കഴിഞ്ഞ ദിവസം 1,043 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കൊവിഡ് കേസുകൾ 33,000 കടന്നതായി ആരോഗ്യ മന്ത്രാലയം അറിയച്ചത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്തോനേഷ്യയിൽ 40 കൊവിഡ് രോഗികൾ മരിച്ചു. ഇതോടെ മരണസംഖ്യ 1,923 ആയി ഉയർന്നു. 510 പേർ രോഗ മുക്തി നേടി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 11,414 ആയി. കൊവിഡ് കേസുകളിൽ വർദ്ധനവുണ്ടായിട്ടും തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപ സമൂഹം യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കാൻ സർക്കാർ അനുമതി നൽകി.