ETV Bharat / bharat

ഇന്ത്യ യുഎസ് സംയുക്ത സൈനികാഭ്യാസം; 'യുദ്ധ് അഭ്യാസിന്' രാജസ്ഥാനില്‍ തുടക്കം - രാജസ്ഥാന്‍ വാര്‍ത്തകള്‍

ജനുവരിയില്‍ നടന്ന ഇന്ത്യ ഫ്രഞ്ച് വ്യോമാഭ്യാസത്തിന് പിന്നാലെയാണ് ഇന്ത്യ യുഎസ് സംയുക്ത സൈനികാഭ്യാസത്തിന് രാജസ്ഥാനില്‍ തുടക്കമായത്.

Yudh Abhyas  'Yudh Abhyas' begins in Rajasthan  Indo-US joint military exercise  'യുദ്ധ് അഭ്യാസിന്' രാജസ്ഥാനില്‍ തുടക്കം  യുദ്ധ് അഭ്യാസ്  ഇന്ത്യാ അമേരിക്ക സംയുക്ത സൈനികാഭ്യാസം  Indo-US joint military exercise 'Yudh Abhyas' begins in Rajasthan  ജയ്‌പൂര്‍  രാജസ്ഥാന്‍ വാര്‍ത്തകള്‍  ഇന്ത്യന്‍ ആര്‍മി വാര്‍ത്തകള്‍
ഇന്ത്യാ യുഎസ് സംയുക്ത സൈനികാഭ്യാസം; 'യുദ്ധ് അഭ്യാസിന്' രാജസ്ഥാനില്‍ തുടക്കം
author img

By

Published : Feb 8, 2021, 7:06 PM IST

ജയ്‌പൂര്‍: ഇന്ത്യ അമേരിക്ക സംയുക്ത സൈനികാഭ്യാസം 'യുദ്ധ് അഭ്യാസിന്' രാജസ്ഥാനില്‍ തുടക്കം. ഇരു രാജ്യങ്ങളും കൈകോര്‍ക്കുന്ന പതിനാറാമത് സൈനികാഭ്യാസം മഹാജന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ചിലാണ് ആരംഭിച്ചത്. ഫെബ്രുവരി 21ന് സമാപിക്കും. ഇന്ത്യന്‍ ആര്‍മിയുടെ 170 ഇന്‍ഫന്‍ററി ബ്രിഗേഡ് കമാന്‍ഡറായ മുകേഷ് ബന്‍വാല യുഎസ് സേനയെ സ്വാഗതം ചെയ്‌തു. ഇരു സൈനിക വിഭാഗങ്ങളും തമ്മിലുള്ള ആശയങ്ങളുടെ കൈമാറ്റം, സഹകരണം എന്നിവയുടെ പ്രാധാന്യത്തെപ്പറ്റി മുകേഷ് ബന്‍വാല എടുത്തു പറഞ്ഞു.

അതേസമയം പ്രത്യാക്രമണങ്ങളിലുള്ള അനുഭവ സമ്പത്ത് ഇത്തരം സൈനിക പരിശീലനത്തിലൂടെ ഇരു വിഭാഗങ്ങള്‍ക്കും വര്‍ധിക്കുമെന്ന് പ്രതിരോധ വക്താവ് കേണല്‍ അമിതാഭ് ശര്‍മ പറഞ്ഞു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലെ സഹകരണവും പരിശീലനത്തിന്‍റെ ഭാഗമായിരിക്കുമെന്ന് അമിതാഭ് ശര്‍മ പ്രസ്‌താവനയില്‍ പറയുന്നു. ജനുവരിയില്‍ അഞ്ച് ദിവസം നീണ്ടു നിന്ന ഇന്ത്യ ഫ്രഞ്ച് വ്യോമാഭ്യാസത്തിന് പിന്നാലെയാണ് ഇന്ത്യാ യുഎസ് സംയുക്ത സൈനികാഭ്യാസത്തിന് രാജസ്ഥാനില്‍ തുടക്കമായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.