ന്യൂഡൽഹി: രാജ്യത്ത് 49,881 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി. ഇതോടെ ഇന്ത്യയിലെ മൊത്തം കേസുകൾ 80,40,203 ആയി ഉയർന്നു. 517 പുതിയ മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്ചിട്ടുണ്ട്. മരണസംഖ്യ 1,20,527 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ മൊത്തം സജീവ കേസുകൾ 6,03,687 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 56,480 പേർ രോഗമുക്തി നേടി. മൊത്തം വീണ്ടെടുക്കൽ കേസുകളുടെ എണ്ണം 73,15,989 ആണ്. അതേസമയം, ഒക്ടോബർ 28 വരെ മൊത്തം 10,65,63,440 സാമ്പിളുകൾ രാജ്യത്ത് പരിശോധിച്ചു.