പാറ്റ്ന : ലോക്ക്‌ഡൗണിനെ തുടര്‍ന്ന് പിതാവിനെയും കൊണ്ട് ഗുരുഗ്രാമില്‍ നിന്ന് ബിഹാര്‍ വരെ 1300 കിലോമീറ്റര്‍ സൈക്കിള്‍ ഓടിച്ചെത്തിയ ജ്യോതി കുമാരിയെ ആദരിച്ച് ഇന്ത്യന്‍ പോസ്റ്റല്‍ വകുപ്പ്. 'എന്‍റെ സ്റ്റാംപ്' പദ്ധതിക്ക് കീഴില്‍ ജ്യോതിയുടെ ചിത്രവും പേരും പതിപ്പിച്ച് പോസ്റ്റല്‍ വകുപ്പ് സ്റ്റാംപ് ഇറക്കി. ഈ ലോകത്തിന് മുന്നില്‍ ദര്‍ഭംഗയുടെ അഭിമാനമാണ് ജ്യോതി. അവള്‍ക്കുള്ള സമ്മാനമാണിതെന്നും വരുംതലമുറ അവളുടെ ധീരതയെ ഓര്‍ക്കുമെന്നും ദര്‍ഭംഗ പോസ്റ്റല്‍ ഡിവിഷന്‍ സൂപ്രണ്ട് യു.സി. പ്രസാദ് പറഞ്ഞു. 5,100 രൂപയുടെ ചെക്കും സ്റ്റാംപും യു.സി. പ്രസാദ് ജ്യോതിക്ക് കൈമാറ്റി. ജ്യോതിയുടെ പേരില്‍ പോസ്റ്റല്‍ വകുപ്പ് ഒരു അക്കൗണ്ടും ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. ജ്യോതിയുടെ ധീരത അഭിനന്ദിച്ച് സൈക്ലിങ് ഫെഡറേഷനും രംഗത്തെത്തിയിരുന്നു.
ബിഹാറിലെ 'ബൈസൈക്കിള്‍ പെണ്‍കുട്ടി'യുടെ പേരില്‍ സ്റ്റാംപ് ഇറക്കി പോസ്റ്റല്‍ വകുപ്പ്
'എന്‍റെ സ്റ്റാംപ്' പദ്ധതിക്ക് കീഴില്‍ ജ്യോതിയുടെ ചിത്രവും പേരും പതിപ്പിച്ച് പോസ്റ്റല്‍ വകുപ്പ് സ്റ്റാംപ് ഇറക്കി.