ETV Bharat / bharat

ഗാല്‍വന്‍ സംഘര്‍ഷം; ഉഭയകക്ഷി ബന്ധത്തെ ബാധിച്ചേക്കും - അതിർത്തി

ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഇന്തയുടെ കയറ്റുമതിയെ ബാധിച്ചേക്കാമെന്നും വിദഗ്ദർ

India-China border tension unlikely to impact trade relations in short-term: Experts business news Indo-cina trade India-China border tension ഉഭയകക്ഷി വ്യാപാര ബന്ധം ഇന്ത്യ-ചൈന അതിർത്തി സംഘർഷം
അതിർത്തി പ്രശ്നം; ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധത്തെ ബാധിക്കാമെന്ന് വിദഗ്ദർ
author img

By

Published : Jun 17, 2020, 10:03 PM IST

ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധത്തെ നിലവിൽ അതിർത്തിയിലെ സംഘർഷങ്ങൾ ബാധിച്ചിട്ടില്ലെങ്കിലും സ്ഥിതിഗതികൾ കൂടുതൽ വഷളായാൽ അത് ഉഭയകക്ഷി വ്യാപാര ബന്ധത്തെ ബാധിക്കുമെന്ന് വിദഗ്ദർ.

ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഇന്ത്യയുടെ കയറ്റുമതിയെ ബാധിച്ചേക്കാമെന്ന് ലുധിയാന ആസ്ഥാനമായുള്ള ഹാൻഡ് ടൂൾസ് അസോസിയേഷൻ പ്രസിഡന്‍റ് സുഭാഷ് ചന്ദർ റാൽഹാൻ പറഞ്ഞു. കൂടാതെ അതിർത്തിയിലെ സംഘർഷങ്ങൾ രൂക്ഷമാകുകയാണെങ്കിൽ അത് ഉഭയകക്ഷി വ്യാപാര ബന്ധത്തേയും ബാധിക്കുമെന്ന് റാൽഹാൻ പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് ചൈന ഒരു വലിയ വിപണിയാണെന്നും വ്യാപകമായ വ്യാപാരക്കമ്മി പരിഹരിക്കുന്നതിന് അയൽ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.

അതേസമയം പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കാൻ ഇരു രാജ്യങ്ങൾക്കും കഴിയുന്നില്ലെങ്കിൽ വ്യാപാരം തകരുമെന്ന് അപ്പാരൽ എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ (എഇപിസി) ചെയർമാൻ എ ശക്തിവേൽ അഭിപ്രായപ്പെട്ടു. ഇന്ത്യ വൻതോതിൽ വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്നില്ല. പക്ഷേ ഇന്ത്യ ചൈനയിൽ നിന്ന് ധാരാളം തുണിത്തരങ്ങൾ ഇറക്കുമതി ചെയ്യുന്നുമുണ്ട്. അതുകൊണ്ട് തന്നെ അതിർത്തിയിലെ സ്ഥിതിഗതികൾ വഷളായാൽ വലിയ പ്രശ്നങ്ങൾ ഇന്ത്യ നേരിടേണ്ടിവരുമെന്നും ശക്തിവേൽ പറഞ്ഞു.

കൂടാതെ ചൈനക്ക് ഏതെങ്കിലും തരത്തിലുള്ള വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഇന്ത്യയെ ബാധിച്ചേക്കാമെന്ന് ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസർ ബിസ്വാജിത് ധാർ പറഞ്ഞു. എപി‌ഐ (ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകൾ) പോലുള്ള നിരവധി നിർണായക ഉൽ‌പ്പന്നങ്ങൾക്ക് ചൈനയെ വലിയ രീതിയിൽ ഇന്ത്യ ആശ്രയിക്കുന്നുണ്ട്. ഇവക്കായി ഇന്ത്യക്ക് ഉടനടി വേറെ മാർഗ്ഗങ്ങങ്ങൾ കണ്ടെത്താനാകില്ല. താരിഫുകളോ ഇറക്കുമതി തീരുവയോ വർദ്ധിപ്പിക്കുന്നത് ആഭ്യന്തര ഉപഭോക്താക്കളെ ബാധിക്കും. നിർണായക മേഖലകളിൽ ആഭ്യന്തര ഉൽപാദനം ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ രാജ്യത്ത് ചൈന വിരുദ്ധ വികാരം ജനങ്ങൾക്കിടയിൽ ശക്തമാണ്. അതിർത്തിയിലെ പ്രശ്നത്തിൽ പ്രതിഷേധക്കാരും സിഐഐടി പോലുള്ള ചില വ്യാപാര സ്ഥാപനങ്ങളും ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

2019-20 ഏപ്രിൽ മുതൽ ഫെബ്രുവരി വരെ ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 15.54 ബില്യൺ യുഎസ് ഡോളറാണ്. അതേ സമയം ഇറക്കുമതി 62.38 ബില്യൺ ഡോളറും. 2018-19 ലെ കയറ്റുമതിയും ഇറക്കുമതിയും യഥാക്രമം 16.75 ബില്യൺ ഡോളറും 70.32 ബില്യൺ ഡോളറുമാണ്. ഇന്ത്യയിൽ നിന്നുള്ള പ്രധാന ഇറക്കുമതിയിൽ മരുന്നുകൾ, ഇലക്ട്രോണിക് വസ്തുക്കൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ജൈവ-രാസവസ്തുക്കൾ, പ്ലാസ്റ്റിക്, രാസവളങ്ങൾ എന്നിവ ഉൾപ്പെടുന്നു. കയറ്റുമതിയിൽ മത്സ്യം, ക്രസ്റ്റേഷ്യൻ, മോളസ്ക്, കോട്ടൺ, ചില രാസവസ്തുക്കൾ, ഇലക്ട്രിക്കൽ മെഷീനുകൾ, കാപ്പി,ചായപ്പൊടി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.