ETV Bharat / bharat

ഇന്ത്യയും ബ്രസീലും സുപ്രധാന കരാറുകളില്‍ ഒപ്പുവെക്കും - ബ്രസീലിയന്‍ പ്രസിഡന്‍റിന്‍റെ ഇന്ത്യാസന്ദര്‍ശനം

റിപ്പബ്ളിക് ദിന പരേഡില്‍ മുഖ്യാതിഥിയായാണ് ബ്രസീലിയന്‍ പ്രസിഡന്‍റിന്‍റെ സന്ദര്‍ശനം. ജനുവരി 24മുതല്‍ നാലു ദിവസമാണ് പ്രസിഡന്‍റ് ജെയർ ബോൾസോനാരോയുടെ ഇന്ത്യാ സന്ദര്‍ശനം.

Bolsonaro to visit India  Bolsonaro's India visit  Jair Bolsonaro  India-Brazil relations  ഇന്ത്യയും ബ്രസീലും തമ്മില്‍ സുപ്രധാന കരാറുകളില്‍ ഒപ്പുവെക്കും  ബ്രസീലിയന്‍ പ്രസിഡന്‍റിന്‍റെ ഇന്ത്യാസന്ദര്‍ശനം  ജെയർ ബോൾസോനാരോ
ഇന്ത്യയും ബ്രസീലും തമ്മില്‍ സുപ്രധാന കരാറുകളില്‍ ഒപ്പുവെക്കും
author img

By

Published : Jan 21, 2020, 5:27 PM IST

ന്യൂഡല്‍ഹി: ഇന്ത്യയും ബ്രസീലും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളര്‍ത്തുന്നതിനായി 15ഓളം കരാറുകളില്‍ ഒപ്പുവെക്കുമെന്ന് ബ്രസീലിയന്‍ അംബാസിഡര്‍ ആന്‍ഡ്രെ അരന്‍ഹ കൊറിയെ ഡേ ലാഗോ. വരാനിരിക്കുന്ന ഇന്ത്യ സന്ദര്‍ശന വേളയിലാണ് ബ്രസീലിയന്‍ പ്രസിഡന്‍റ് ജെയർ ബോൾസോനാരോ കരാറുകളില്‍ ഒപ്പുവെക്കുക. സന്ദര്‍ശനത്തോടനുബന്ധിച്ച് അദ്ദേഹം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും. പ്രതിരോധം ,കാര്‍ഷികം, ഊര്‍ജം എന്നീ മേഖലകളിലെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളിലാണ് സന്ദര്‍ശനം ഊന്നല്‍ നല്‍കുന്നതെന്ന് അദ്ദേഹം ന്യൂഡല്‍ഹിയില്‍ പറഞ്ഞു.

റിപ്പബ്ളിക് ദിന പരേഡില്‍ മുഖ്യാതിഥിയായാണ് ബ്രസീലിയന്‍ പ്രസിഡന്‍റിന്‍റെ സന്ദര്‍ശനം. ജനുവരി 24 മുതല്‍ നാലു ദിവസമാണ് പ്രസിഡന്‍റ് ജെയർ ബോൾസോനാരോയുടെ ഇന്ത്യാ സന്ദര്‍ശനം. ബ്രസീലില്‍ നിന്നുള്ള ഏഴ് മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ബിസിനസുകാരും പാര്‍ലമെന്‍റിലെ ബ്രസീല്‍ ഇന്ത്യ സൗഹൃദ ഗ്രൂപ്പിന്‍റെ ചെയര്‍മാന്‍ എന്നിവരടങ്ങുന്ന പ്രതിനിധി സംഘമാണ് ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രസിഡന്‍റ് ജെയർ ബോൾസോനാരോയെ അനുഗമിക്കുന്നത്.

പ്രസിഡന്‍റ് രാം നാഥ് കോവിന്ദിനെയും സന്ദര്‍ശനവേളയില്‍ ജെയർ ബോൾസോനാരോ സന്ദര്‍ശിക്കും. രാഷ്‌ട്രപതി ഭവനില്‍ ഒരുക്കുന്ന വിരുന്നിലും അദ്ദേഹം പങ്കെടുക്കും.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.