ETV Bharat / bharat

അനധികൃത മണൽ ഖനനവും വനനശീകരണവും ഉത്തര ബംഗാളിലെ നദികളുടെ ദിശയിൽ മാറ്റം വരുത്തിയതായി പരിസ്ഥിതി പ്രവർത്തകർ

രംഗധമാലി പ്രദേശത്തെ നദീതീരത്ത് നിന്ന് അനധികൃതമായി മണലും കല്ലും ഖനനം ചെയ്യുന്നതാണ് നദിയുടെ പാതയിൽ മാറ്റം വരുത്തിയതെന്ന് പരിസ്ഥിതി പ്രവർത്തകനും സയൻസ് നേച്ചർ ക്ലബ് സെക്രട്ടറിയുമായ രാജാ റൂട്ട് പറഞ്ഞു. അനധികൃതമായി മണൽ ഖനനം നടത്തുന്നതിനാൽ അലിപൂർദുർ ജില്ലയിലെ സിൽതോർഷ നദിയുടെയും ദിശ ഇടയ്ക്കിടെ മാറുന്നതായി അദ്ദേഹം പറഞ്ഞു

Illegal sand mining Jalpaiguri West Bengal Siltorsha River River Teesta Jaigaon North Bengal Buxa Tiger Reserve Environmentalists The National Green Tribunal
അനധികൃത മണൽ ഖനനവും വനനശീകരണവും ഉത്തര ബംഗാളിലെ നദികളുടെ ദിശയിൽ മാറ്റം വരുത്തിയതായി പരിസ്ഥിതി പ്രവർത്തകർ
author img

By

Published : Jun 6, 2020, 2:56 PM IST

കൊൽക്കത്ത: നദീതടങ്ങളിൽ നിന്നുള്ള അനധികൃത മണൽ ഖനനവും വനനശീകരണവും ഉത്തര ബംഗാളിലെ നദികളുടെ ദിശയിൽ മാറ്റം വരുത്തിയതായി പരിസ്ഥിതി പ്രവർത്തകർ. പത്ത് വർഷത്തിലേറെയായി ടീസ്റ്റ നദി, ജൽപായ്ഗുരി ജില്ലയിലെ മെയ്‌നഗുരി ബർണിഷ് പ്രദേശത്ത് ഒഴുകുന്നു. ഈ നദി ഇപ്പോൾ ബംഗ്ലാദേശിലേക്ക് ഒഴുകുകയാണ്. രംഗധമാലി പ്രദേശത്തെ നദീതീരത്ത് നിന്ന് അനധികൃതമായി മണലും കല്ലും ഖനനം ചെയ്യുന്നതാണ് നദിയുടെ പാതയിൽ മാറ്റം വരുത്തിയതെന്ന് പരിസ്ഥിതി പ്രവർത്തകനും സയൻസ് നേച്ചർ ക്ലബ് സെക്രട്ടറിയുമായ രാജാ റൂട്ട് പറഞ്ഞു. അനധികൃതമായി മണൽ ഖനനം നടത്തുന്നതിനാൽ അലിപൂർദുർ ജില്ലയിലെ സിൽതോർഷ നദിയുടെയും ദിശ ഇടയ്ക്കിടെ മാറുന്നതായി അദ്ദേഹം പറഞ്ഞു.

അലിപുർദുർ ജില്ലയിലെ കൽജാനി, റെയ്ഡാക്ക് നദികളും ഗതിയിൽ മാറ്റം വരുത്തി ബക്സ ടൈഗർ റിസർവിലേക്ക് തിരിയുന്നത് വന്യജീവികളെയും ആവാസ വ്യവസ്ഥയെയും അപകടത്തിലാക്കുന്നു. കൂടാതെ മരങ്ങളും വനഭൂമിയും തകർന്നതായും റൂട്ട് കൂട്ടിച്ചേർത്തു. അയൽരാജ്യമായ ഭൂട്ടാനിലും അനധികൃതമായി കല്ലും മണലും ഖനനം തുടരുകയാണെന്നും. നദീതീരത്ത് നിന്ന് കല്ല് ഖനനം ചെയ്യുന്നതിനെക്കുറിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ കർശനമായി നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഇന്ത്യയിലും അയൽരാജ്യങ്ങളിലും വ്യാപകമാണ് എന്നും അദ്ദേഹം പറഞ്ഞു.

നദീതീരങ്ങളിൽ നിന്ന് അനിയന്ത്രിതമായി മണലും കല്ലും ഖനനം ചെയ്തതിലൂടെ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ 1998ൽ ഒരു കമ്മിറ്റി രൂപീകരിച്ചു. മൂന്ന് വർഷത്തിനുള്ളിൽ ഒരു റിപ്പോർട്ട് സമർപ്പിച്ചു. ഉത്തര ബംഗാളിലെ നദികളുടെ ഒഴുക്കിനെക്കുറിച്ചുള്ള ഈ പ്രവർത്തനങ്ങൾ മൂലം ദീർഘകാലത്തേയും ഹ്രസ്വകാലത്തേയും നാശനഷ്ടങ്ങൾ അതിൽ പ്രതിപാദിച്ചു. ഇതനുസരിച്ച് എൻ‌ജി‌ടി ഇത്തരം പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ജില്ലാ അധികാരികളുടെ നിരീക്ഷണത്തിന്‍റെ അഭാവം കൂടുതൽ നാശനഷ്ടങ്ങൾക്ക് കാരണമായി എന്ന് നോർത്ത് ഡിപ്പാർട്ട്‌മെന്റ് യൂണിവേഴ്‌സിറ്റി ജിയോഗ്രഫി മുൻ വകുപ്പ് മേധാവി സുബീർ സർക്കാർ പറയുന്നു.

അയൽരാജ്യത്തെ മഴയുടെ അളവ് സംബന്ധിച്ച് ഭൂട്ടാനിൽ നിന്ന് ശരിയായ വിവരങ്ങൾ ലഭിക്കാത്തത് മറ്റൊരു കാരണമാണെന്നും ഇത് മനുഷ്യനും സ്വത്തിനും നഷ്ടമുണ്ടാക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.