കൊൽക്കത്ത: താൻ ജനങ്ങൾക്ക് വേണ്ടി ജീവിക്കുകയും ജോലി ചെയ്യുകയും മരിക്കുകയും ചെയ്യുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപി അധികാരത്തിൽ തുടർന്നാൽ രാജ്യത്തെ ഭിന്നിപ്പിക്കും. അതിന് അനുവദിച്ച് കൂടാ. സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യം നിരവധി പ്രശ്‌നങ്ങൾ നേരിട്ടെങ്കിലും രാജ്യം ഭിന്നിപ്പിലേക്ക് പോയിട്ടില്ലെന്നും മമത പറഞ്ഞു. രാജ്യം വിഭജിക്കപ്പെടാൻ ഞാൻ അനുവദിക്കില്ല. ഞാൻ സാധാരണക്കാർക്കായി ജീവിക്കും, ജോലി ചെയ്യും, മരിക്കും, മമത കൂട്ടിച്ചേർത്തു. കൂടാതെ പകർച്ചവ്യാധി കാരണം ഗംഗാസാഗർ മേളയിലേക്ക് വരാൻ കഴിയാത്തവർക്കായി ഇ-സ്നാൻ ഏർപ്പെടുത്താനുള്ള ക്രമീകരണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഞാൻ ജനങ്ങൾക്കായി ജീവിക്കും, ജോലി ചെയ്യും, മരിക്കും: മമത ബാനര്‍ജി - ഞാൻ ജീവിക്കും, ജോലി ചെയ്യും, ജനങ്ങൾക്കായി മരിക്കും
ബിജെപി അധികാരത്തില്‍ തുടര്‍ന്നാല്‍ രാജ്യം വിഭജിക്കപ്പെടുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി