ഹൈദരാബാദ്: വാഹനാപകടത്തിൽ മൂന്ന് അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേറ്റു. കമറെഡ്ഡി ജില്ലയിലാണ് അപകടം ഉണ്ടായത്. തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിന്‍റെ ഒരു ടയർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഹൈദരാബാദില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളുടെ സംഘം വാഹനം ഏർപ്പെടുത്തി സ്വദേശത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. 21 പേരടങ്ങുന്ന സംഘം ജാർഖണ്ഡിലേക്കാണ് യാത്ര തിരിച്ചത്. ഒരാള്‍ സംഭവസ്ഥലത്തും മറ്റ് രണ്ട് പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.
ഹൈദരാബാദില്‍ വാഹനാപകടത്തിൽ മൂന്ന് അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടു - തെലങ്കാന കമറെഡ്ജി
ലോക്ക് ഡൗണിനെ തുടര്‍ന്ന് ഹൈദരാബാദിൽ കുടുങ്ങിക്കിടന്ന ഇതര സംസ്ഥാന തൊഴിലാളികൾ സ്വദേശമായ ജാർഖണ്ഡിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. 17 പേർക്ക് പരിക്കേറ്റു