ന്യൂഡൽഹി: അവശ്യ വസ്തുക്കളുടെ ലഭ്യതക്കനുസരിച്ച് ഹോസ്റ്റൽ മെസ്സുകളും ആരോഗ്യ കേന്ദ്രവും പ്രവർത്തിക്കുന്നുണ്ടെന്നും പുറത്ത് നിന്നുള്ളവരെ പ്രവേശിപ്പിക്കാതെ ക്യാമ്പസ് അടച്ചിട്ടിരിക്കുകയാണെന്നും വ്യക്തമാക്കി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎൻയു) വൈസ് ചാൻസലർ എം ജഗദേശ് കുമാർ. അതേ സമയം, ജെഎൻയുവിനെതിരെ ചില രാഷ്ട്രീയ പാര്‍ട്ടികൾ ദുഷ്പ്രചാരണങ്ങൾ നടത്തുന്നതായും അദ്ദേഹം പതറഞ്ഞു. വൈറസ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് ആദ്യ വാരം വിദ്യാര്‍ഥികളോട് വീടുകളില്‍ പേകാൻ നിര്‍ദേശിച്ചതായും 90 പേർ വീടുകളില്‍ പോയതായും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗണും മറ്റ് ബുദ്ധിമുട്ടുകളും കാരണം വീടുകളുകളില്‍ പോകാൻ കഴിയാത്തവരടക്കം 687 വിദ്യാര്‍ഥികളാണ് ഹോസ്റ്റലുകളില്‍ ഉള്ളതെന്ന് കുമാർ പറഞ്ഞു. 18 ഹോസ്റ്റലുകൾ പ്രവര്‍ത്തിക്കുന്നതായും ഇവര്‍ക്കായി ആരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.