ശ്രീനഗർ: അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദർശനം സമാധാനപരമായി അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജമ്മു കശ്മീർ പൊലീസ് ജനറൽ ദിൽബാഗ് സിംഗ് . വലിയ രീതിയിലുള്ള സുരക്ഷ തന്നെയാണ് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീവ്രവാദ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയകളിലടക്കം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍റർനെറ്റ് വിപിഎൻ ഉപയോഗത്തെക്കുറിച്ചും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്‍റെ സന്ദർശനം; സോഷ്യല്‍ മീഡിയ കര്‍ശന നിരീക്ഷണത്തില്‍ - ട്രംപിന്‍റെ സന്ദർശനം സമാധാനപരമാകുമെന്ന് പ്രതീക്ഷിക്കുന്നു
വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ നടപടി