പുതുച്ചേരി: കുറഞ്ഞ വിലയില്‍ മദ്യം ലഭിക്കുന്നതിനാല്‍ തന്നെ തമിഴ്‌നാട്ടിലെ മദ്യപരുടെ ഇഷ്‌ടകേന്ദ്രമായിരുന്നു പുതുച്ചേരി. അതുകൊണ്ട് തന്നെ മദ്യത്തിന്‍റെ ആവശ്യക്കാരുടെ ഒഴുക്ക് എപ്പോഴും തമിഴ്‌നാട്ടില്‍ നിന്നും പുതുച്ചേരിയിലേക്കായിരുന്നു. പുതുച്ചേരിയില്‍ നിന്നും മദ്യത്തിന്‍റെ ഒഴുക്ക് തുടര്‍ന്നുകൊണ്ടേയിരുന്നു. എന്നാല്‍ രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലായതോടെ ചരിത്രം തിരുത്തപ്പെട്ടു. പുതുച്ചേരിയിലെ മദ്യവില്‍പനകേന്ദ്രങ്ങളുടെ അടച്ചിടല്‍ തുടരുകയും തമിഴ്‌നാട്ടില്‍ മദ്യവില്‍പന പുനരാരംഭിക്കുകയും ചെയ്‌തതോടെ തമിഴ്‌നാട്ടില്‍ നിന്നും പുതുച്ചേരിയിലേക്ക് മദ്യം കടത്താന്‍ ശ്രമം ആരംഭിക്കുകയും ചെയ്തു. തമിഴ്‌നാട്ടില്‍ നിന്നും പുതുച്ചേരിയിലേക്ക് മദ്യം കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. സെല്ലിപ്പട്ടു സ്വദേശി ശരവണന്‍, മനവേലി സ്വദേശി രമേഷ് എന്നിവരാണ് തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നിന്നും മദ്യം കടത്താന്‍ ശ്രമിച്ചതിന്‍റെ പേരില്‍ തിരുകന്നൂര്‍ ചെക്ക് പോസ്റ്റില്‍ അറസ്റ്റിലായത്. ഇരുവരും സഞ്ചരിച്ച മോട്ടോര്‍സൈക്കിളും പൊലീസ് പിടികൂടി.
ചരിത്രം തിരുത്തി; ഇത്തവണ മദ്യമൊഴുകിയത് തമിഴ്‌നാട്ടില്‍ നിന്നും പുതുച്ചേരിയിലേക്ക് - liquor smuggling
തമിഴ്‌നാട്ടില്‍ നിന്നും പുതുച്ചേരിയിലേക്ക് മദ്യം കടത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍