ഷിംല: ഹിമാചല്‍പ്രദേശ് തലസ്ഥാനത്ത് സൂര്യഗ്രഹണ കാഴ്‌ചകളൊരുക്കി ഹിംകോസ്റ്റ്. ജൂണ്‍ 21നാണ് സൂര്യഗ്രഹണം. ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണമാണ് ഇത്. ഞായറാഴ്‌ച രാവിലെ 10.23ന് ആരംഭിച്ച് ഉച്ചക്ക് 1.48ന് അവസാനിക്കും.
ഹിമാചൽപ്രദേശ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആന്‍റ് എൻവയോൺമെന്‍റ് (ഹിംകോസ്റ്റ്) സംസ്ഥാന സെക്രട്ടേറിയറ്റിന് സമീപവും റിഡ്‌ജിലും പരിമിതമായ കാഴ്ചക്കാർക്കായി സൂര്യഗ്രഹണം കാണാൻ ക്രമീകരണങ്ങള്‍ ഒരുങ്ങുന്നു. ഗ്രഹണശാസ്ത്രത്തെ ജനപ്രിയമാക്കുകയും പ്രോത്സാഹിപ്പിക്കുകയും ഇത്തരം ഖഗോള സംഭവങ്ങളുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും നീക്കം ചെയ്യുകയാണ് ലക്ഷ്യമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സൂര്യഗ്രഹണം കാണുന്നതിന് അതാത് ജില്ലകളില്‍ സോളാർ ഫിൽട്ടറുകൾ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്‌തിട്ടുണ്ടെന്നും ഭരണകൂടം അറിയിച്ചു.