ഷിംല: സംസ്ഥാനത്ത് പുതുതായി 56 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഹിമാചൽ പ്രദേശിലെ ആകെ കൊവിഡ് ബാധിതർ 3,207 ആയി. ചമ്പയിൽ 43 പേർക്കും ഹാമിർപൂരിൽ എട്ട് പേർക്കും കുല്ലുവിൽ നാല് പേർക്കും ഷിംലയിൽ ഒരാൾക്കുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.ഡി ധീമൻ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 13 പേരാണ് കൊവിഡ് മൂലം മരിച്ചത്. പുതുതായി 54 പേർ കൂടി കൊവിഡ് മുക്തരായതോടെ സംസ്ഥാനത്ത് ഇതുവരെ 2,008 പേരാണ് കൊവിഡ് മുക്തരായത്. നിലവിൽ 1,158 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്.
ഹിമാചൽപ്രദേശിലെ കൊവിഡ് ബാധിതർ 3,207 ആയി - ഹിമാചൽ പ്രദേശ്
പുതുതായി 54 പേർ കൂടി കൊവിഡ് മുക്തരായി. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മുക്തരായവരുടെ എണ്ണം 2,008 ആയി.