ശ്രീനഗർ: ജമ്മു-കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ പിടിയിൽ. പാകിസ്ഥാൻ നിർമ്മിച്ച 7.63 എംഎം പിസ്റ്റൽ, ചൈനീസ് ഗ്രനേഡ് എന്നിവയുൾപ്പെടെ അനവധി ആയുധങ്ങളും യുദ്ധോപകരണങ്ങളും ഇയാളുടെ ഒളിത്താവളത്തിൽ നിന്നും സുരക്ഷാ സേന കണ്ടെടുത്തു. തിങ്കളാഴ്‌ച കിഷ്ത്വാർ ജില്ലയിലെ സംഗ്രം ഭട്ട പ്രദേശത്ത് രാഷ്ട്രീയ റൈഫിൾസും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കണ്ടെത്തൽ.
തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുൾ മുജാഹിദ്ദീനിൽ പ്രവർത്തിച്ചിരുന്ന ആസിഫ് മുസ്‌തഫയെ (30) സുരക്ഷാ സേന ചോദ്യം ചെയ്‌ത് വരികയാണ്.
മുസ്‌തഫയുടെ വീടിനുള്ളിലെ ഒളിത്താവളത്തിൽ നിന്ന് കണ്ടെടുത്ത വസ്‌തുക്കളിൽ രണ്ട് എ.കെ മാഗസിനുകൾ, ആന്‍റിനയുള്ള റേഡിയോ സെറ്റ്, വെടിമരുന്ന്, ഹിസ്ബുൾ മുജാഹിദ്ദീൻ ജില്ലാ കമാൻഡറുടെ സ്റ്റാമ്പുള്ള ലെറ്റർ പാഡ് എന്നിവയും ഉൾപ്പെടുന്നു.