ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തിലും തമിഴ്നാട്ടിലും 'ഫാനി ' ചുഴലിക്കാറ്റിനു സാധ്യത. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാട്ടില്‍ ഏപ്രില്‍ 30 മുതല്‍ മെയ് 1 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 30 മുതല്‍ മൂന്നു ദിവസത്തേക്ക് ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളില്‍ ശക്തമായ മഴ ഉണ്ടായേക്കും. കേരളത്തിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ഭൂമധ്യരേഖാ പ്രദേശങ്ങളിലും ബംഗാള്‍ ഉള്‍ക്കടലിന്‍റെ സമീപ പ്രദേശങ്ങളിലും വച്ച് ശക്തി പ്രാപിക്കുന്ന ന്യൂനമര്‍ദ്ദം ശ്രീലങ്കന്‍ തീരം വഴി വടക്കന്‍ തമിഴ്നാട്ടിലേക്കും തെക്കന്‍ ആന്ധ്രാപ്രദേശിലേക്കും നീങ്ങാനാണ് സാധ്യത.
'ഫാനി' വരുന്നു: ജാഗ്രതയോടെ കേരളം - കേരളം
എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട്. കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വരെ. കടല്‍ പ്രക്ഷുബ്ധമാവാനും സാധ്യത.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തിലും തമിഴ്നാട്ടിലും 'ഫാനി ' ചുഴലിക്കാറ്റിനു സാധ്യത. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാട്ടില്‍ ഏപ്രില്‍ 30 മുതല്‍ മെയ് 1 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 30 മുതല്‍ മൂന്നു ദിവസത്തേക്ക് ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളില്‍ ശക്തമായ മഴ ഉണ്ടായേക്കും. കേരളത്തിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ഭൂമധ്യരേഖാ പ്രദേശങ്ങളിലും ബംഗാള്‍ ഉള്‍ക്കടലിന്‍റെ സമീപ പ്രദേശങ്ങളിലും വച്ച് ശക്തി പ്രാപിക്കുന്ന ന്യൂനമര്‍ദ്ദം ശ്രീലങ്കന്‍ തീരം വഴി വടക്കന്‍ തമിഴ്നാട്ടിലേക്കും തെക്കന്‍ ആന്ധ്രാപ്രദേശിലേക്കും നീങ്ങാനാണ് സാധ്യത.
rain
Conclusion: