ഡെറാഡൂൺ: പാകിസ്ഥാൻ നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനായി ഉപയോഗിക്കുന്ന പീരങ്കികളുടെ എണ്ണം വർധിച്ചതായി ആർമി സ്‌റ്റാഫ് വൈസ് ചീഫ് ലഫ്റ്റനന്‍റ് ജനറൽ സതീന്ദർ കുമാർ സൈനി.ജമ്മു കശ്‌മീരിലെ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ ലംഘനങ്ങളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ശനിയാഴ്‌ച ഇന്ത്യൻ മിലിട്ടറി അക്കാദമി പാസിംഗ് ഔട്ട് പരേഡിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈനിക തലത്തിലും നയതന്ത്രപരമായും ചൈനയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഈ സംഭാഷണത്തിലൂടെ ഒരു പരിഹാരം കണ്ടെത്താനാകുമെന്നും ഈ വർഷം ഏപ്രിൽ മുതൽ സ്ഥിതി പുനസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.