ലഖ്‌നൗ: ഹത്രാസിലെ കൂട്ടബലാത്സംഗ കേസിലെ നടപടികളിൽ പ്രതിഷേധിച്ച് വാരാണസിയിൽ സ്‌മൃതി ഇറാനിയെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ച പ്രതിഷേധക്കാർ കൂട്ടബലാത്സംഗത്തിൽ മരിച്ച പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രതിഷേധത്തിൽ പങ്കെടുത്ത പാർട്ടി പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്‌തതായി കോൺഗ്രസ് വക്താവ് ലാലൻ കുമാർ പറഞ്ഞു. കർഷകരുമായും കാർഷിക ശാസ്‌ത്രജ്ഞരുമായും സംവദിക്കാനാണ് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി വാരണാസിയിലെത്തിയത്.