ഭോപ്പാല്‍: ഇന്ത്യന്‍ ഭരണഘടനയുടെ യഥാര്‍ഥ പതിപ്പ് കാണണമെങ്കില്‍ മധ്യപ്രദേശിലെ ഗ്വാളിയോറിലെ കേന്ദ്ര ലൈബ്രറി സന്ദര്‍ശിക്കണം. 231 പേജുകളടങ്ങുന്ന ഭരണഘടനയുടെ യഥാര്‍ഥ പതിപ്പ് 1956 മാര്‍ച്ച് 31നാണ് ഗ്വാളിയറിലെ ലൈബ്രറിയില്‍ കൊണ്ടുവരുന്നത്. ഭരണഘടനയുടെ അവസാന 10 പേജുകളില്‍ ഭരണഘടനയുടെ നിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിച്ച 285 പേരുടെ ഒപ്പും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇത് ചരിത്ര നിമിഷമാണെന്നും രാജ്യത്തിന്‍റെ ഭരണം നിര്‍വഹിക്കുന്ന ഭരണഘടന കാണാന്‍ സാധിച്ചത് അഭിമാനമാണെന്നും ലൈബ്രറി സന്ദര്‍ശിക്കാനെത്തുന്ന വിദ്യാര്‍ഥികളടക്കമുള്ളവര്‍ പറഞ്ഞു. 1950 ജനുവരി 26നാണ് ഇന്ത്യന്‍ ഭരണഘടന പ്രാബല്യത്തില്‍ വരുന്നത്.