ന്യൂഗൽഹി: ഗുരു നാനാക്കിന്‍റെ അധ്യാപനം സാർവത്രികമാണെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ഗുരു നാനാക്ക് ജയന്തി ദിനത്തിൽ ജനങ്ങളെ അഭിസംബോദന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. സിഖ് ഗുരുവിന്‍റെ അധ്യാപനം സാർവത്രികമാണെന്നും അനുകമ്പയുടെയും വിനയത്തിന്‍റെയും പാത പിന്തുടരുന്നവർക്ക് ഗുരു നാനാക്ക് വലിയ പ്രചോദനമാണെന്നും അദേഹം പറഞ്ഞു. ഗുരു നാനാക് ദേവ് തന്‍റെ ശ്രേഷ്ഠമായ ജീവിതത്തിലൂടെ സത്യത്തിന്‍റെയും അനുകമ്പയുടെയും നീതിയുടെയും ഒരു പ്രതിരൂപമായി തുടരുകയാണെന്നും അദേഹം പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങളുടെ മനസിൽ ഗുരു നാനാക്കിന് ഒരു പ്രത്യേക സ്ഥാനമുണ്ടെന്നും അദേഹത്തിനെ ജാതി-മത ഭേതമന്യേ എല്ലാവരും ഇഷ്ടപ്പെടുന്നു എന്നും അദേഹം പറഞ്ഞു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഗുരു നാനാക്ക് ജയന്തി ആഘോഷങ്ങൾ കൊവിഡ് പ്രോട്ടോക്കോളുകൾ അനുസരിച്ച് തന്നെ ആഘോഷിക്കാൻ താൻ ജനങ്ങളോട് അഭ്യർഥിക്കുന്നു എന്നും അദേഹം പറഞ്ഞു.