ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഗുരുദ്വാര പുരോഹിതന്‍ അറസ്റ്റില്‍ - maharashtra crime news

താനെ സ്വദേശിയായ ഇരുപത്തഞ്ചുകാരനായ ഭജന്‍ സിങ് സര്‍ദാര്‍ ജാദവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

ഭാര്യയെ കൊലപ്പെടുത്തിയ ഗുരുദ്വാര പുരോഹിതന്‍ അറസ്റ്റില്‍  മഹാരാഷ്‌ട്ര  മഹാരാഷ്‌ട്ര ക്രൈം ന്യൂസ്  ക്രൈം ന്യൂസ്  maharashtra crime news  crime news
മഹാരാഷ്‌ട്രയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഗുരുദ്വാര പുരോഹിതന്‍ അറസ്റ്റില്‍
author img

By

Published : Jul 20, 2020, 5:14 PM IST

മുംബൈ: മഹാരാഷ്‌ട്രയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ഗുരുദ്വാര പുരോഹിതന്‍ അറസ്റ്റില്‍. താനെ ജില്ലയിലെ ഇരുപത്തഞ്ചുകാരനായ ഭജന്‍ സിങ് സര്‍ദാര്‍ ജാദവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. തര്‍ക്കത്തെ തുടര്‍ന്ന് ഞായറാഴ്‌ച രാവിലെ ഭീവാണ്ടിയിലെ വീട്ടില്‍ വെച്ചാണ് ഭാര്യയായ പൂജയെ (23) ഫാന്‍ സ്റ്റാന്‍റ് ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്.

ഒരു വയസുള്ള കുഞ്ഞിന് പാല്‍ കൊടുക്കാന്‍ പൂജ വിസമ്മതിക്കുകയും തുടര്‍ന്നുണ്ടായ വഴക്ക് കൊലപാതകത്തിലെത്തുകയുമായിരുന്നുവെന്ന് നര്‍പോളി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ ആര്‍ എ വാണി അറിയിച്ചു. അയല്‍ക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ആക്രമണത്തില്‍ ഭാര്യ സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജൂലായ് 26 വരെ കസ്റ്റഡിയില്‍ വിട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.