ETV Bharat / bharat

ഗുജറാത്തിൽ അറസ്റ്റിലായത് 3,857 പേർ; 2,653 പേർക്കെതിരെ എഫ്ഐആർ - ലോക് ഡൗൺ ഗുജറാത്ത്

ഡ്രോണുകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ പരിശോധിച്ചാണ് ലോക് ഡൗൺ നിർദേശങ്ങൾ അവഗണിക്കുന്നവരെയും ഗാർഹിക നിരീക്ഷണത്തിൽ കഴിയുന്നവർ പ്രോട്ടോക്കോൾ ലംഘിക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നത്.

Guj lockdown-quarantine violations: Over 3.8k held  2.6k cases filed  lockdown-quarantine violations  ഡ്രോണുകൾ  സിസിടിവി ദൃശ്യങ്ങൾ  ഗുജറാത്ത് കൊവിഡ്  കൊറോണ കേസുകൾ  ലോക് ഡൗൺ ഗുജറാത്ത്  ശിവാനന്ദ് ജാ
കൊവിഡ്
author img

By

Published : Mar 28, 2020, 8:34 PM IST

ഗാന്ധിനഗർ: സംസ്ഥാനത്ത് ലോക് ഡൗൺ, കൊവിഡ് ജാഗ്രതാ നിർദേശം ലംഘിച്ചതിന് ഇതുവരെ 3,857 പേരെ അറസ്റ്റ് ചെയ്‌തു. 2,653 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തതായി ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ശിവാനന്ദ് ജാ അറിയിച്ചു. ഡ്രോണുകൾ ഉപയോഗിച്ചും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുമാണ് ലോക് ഡൗൺ നിർദേശങ്ങൾ അവഗണിക്കുന്നവരെയും ഗാർഹിക നിരീക്ഷണത്തിൽ കഴിയുന്നവർ പ്രോട്ടോക്കോൾ ലംഘിക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,595 പേർക്കെതിരെ 1000 എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ഇതിൽ, 608 പേർ ലോക് ഡൗൺ ലംഘനം നടത്തിയതായും ഗാർഹിക നിരീക്ഷണത്തിലുള്ള 392 പേർ നിർദേശം അവഗണിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് എഫ്ഐആറിൽ പേര് ചേർക്കപ്പെട്ടവരുടെ ആകെ എണ്ണം 2653ഉം അറസ്റ്റിലാവർ 3,857ഉം ആണ്. കൂടാതെ, കൊവിഡിനെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിൽ ആറുപേർക്കെതിരെ കേസെടുത്തതായും അദ്ദേഹം പറഞ്ഞു.

വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പ്രോട്ടോക്കോൾ ലംഘിക്കുന്നത് ദിവസേന പരിശോധിക്കുന്നുണ്ടെന്നും ഇതിനായി സിസിടിവി, ഡ്രോണുകൾ എന്നിവ ഉപയോഗിക്കുന്നതായും പൊലീസ് പറഞ്ഞു. ഇതിന് പുറമെ, എല്ലാ ഐപിഎസ് ഉദ്യോഗസ്ഥരും അവരുടെ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ആശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചെന്നും ശിവാനന്ദ് ജാ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.