പനാജി: തിങ്കളാഴ്ച മുതൽ എല്ലാ വകുപ്പുകളുടെയും പ്രവർത്തനം പുനരാരംഭിക്കാൻ ഗോവ സർക്കാർ തീരുമാനിച്ചു. ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്‌മെന്‍റ് പുറപ്പെടുവിച്ച ഉത്തരവിൽ 50 ശതമാനം ജീവനക്കാരും ഒന്നിടവിട്ട ദിവസങ്ങളിൽ ഓഫീസിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റുള്ളവർ വീട്ടിൽ ഇരുന്ന ജോലി ചെയ്യുന്നത് തുടരും.
മൂന്ന് ഷിഫ്റ്റുകളിലായാണ് ജീവനക്കാർ പ്രവർത്തിക്കുക. ഓഫീസുകളിൽ സാനിറ്റൈസറിന്‍റെ ലഭ്യത ഉൾപ്പെടെ എല്ലാ മുൻകരുതലുകളും മാനദണ്ഡങ്ങളും പാലിക്കും. ഉത്തരവ് ഏപ്രിൽ 30 വരെ പ്രാബല്യത്തിൽ തുടരും. ഗോവയിൽ ഏഴ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്ചത്. ഇതിൽ അഞ്ച് പേരും രോഗം ഭേദമായി ആശുപത്രി വിട്ടു.