ETV Bharat / bharat

ഗോവ ഗവർണറുടെ പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്ത് - ഗോവ ഗവർണർ

ഗവർണർ സത്യപാൽ മാലിക് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിനെ വിമർശിക്കുകയും കൊവിഡ് സാഹചര്യത്തിൽ സർക്കാരിനെ മൊത്തമായി പരിഹസിക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി.

Pramod Sawant Satya Pal Malik COVID-19 management COVID-19 Goa മുഖ്യമന്ത്രി ഗോവ ഗവർണർ സത്യപാൽ മാലിക് Mapping*
ഗോവ ഗവർണറുടെ പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്ത്
author img

By

Published : Jul 18, 2020, 7:12 PM IST

പനാജി : ഗോവ ഗവർണർ സത്യപാൽ മാലിക്കിന്‍റെ വിവാദ പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഗവർണർ സത്യപാൽ മാലിക് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിനെ വിമർശിക്കുകയും കൊവിഡ് സാഹചര്യത്തിൽ സർക്കാരിനെ മൊത്തമായി പരിഹസിക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗോവ ഗവർണറുടെ പ്രസ്താവന തെറ്റാണെന്നും ഗവർണറുടെ നിരീക്ഷണങ്ങളും നിർദേശങ്ങളും സർക്കാർ ആത്മാർത്ഥമായി നടപ്പാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ വിജയിക്കാൻ സമ്പൂർണ സഹകരണത്തോടെ പ്രവർത്തിക്കേണ്ട സമായമണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഗവർണർ സത്യപാൽ മാലിക് വിവാദ പരാമർശം നടത്തിയിരുന്നു. പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത പോസ്റ്റാണ് ഗവര്‍ണര്‍ സ്ഥാനമെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്. മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്ന അദ്ദേഹം കശ്മിര്‍ ഗവര്‍ണറുടെ ജോലി സംബന്ധിച്ചും വിവാദ പരാമര്‍ശം നടത്തിയിരുന്നു.

ഗവർണറുടെയും സർക്കാരിന്‍റെയും തർക്കത്തിനിടെ പ്രതിപക്ഷവും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സംസ്ഥാനത്തെ ജനങ്ങളെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചുവെന്നും ഗവർണറോട് കള്ളം പറയുകയാണെന്നും സാവന്ത് രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. അതേസമയം ഗോവയിൽ കൊവിഡ് കേസുകളുടെ എണ്ണം 1337 ആയി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.