ന്യൂഡൽഹി: ഗാസിയാബാദിലെ മെഴുകുതിരി ഫാക്‌ടറി തീപിടുത്തത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകുമെന്നും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും 50,000 രൂപ വീതവും ധനസഹായം നൽകുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് അജയ് ശങ്കർ പാണ്ഡെ അറിയിച്ചു.
സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. സംഭവത്തിൽ പരിക്കേറ്റവർക്ക് ഉടൻ തന്നെ ആശ്വാസം നൽകണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനും സീനിയർ പൊലീസ് സൂപ്രണ്ടിനും മുഖ്യമന്ത്രി നിർദേശം നൽകി. മോദി നഗറിലെ മെഴുകുതിരി ഫാക്‌ടറിയിലുണ്ടായ തീപിടുത്തത്തിൽ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. നാല് പേർക്ക് പരിക്കേറ്റിരുന്നു.