ETV Bharat / bharat

അരവിന്ദ് കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് മുൻ കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ - ഡൽഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്‌രിവാൾ

ആം ആദ്‌മിയും ഡൽഹി മുഖ്യമന്ത്രിയും തങ്ങളെ ഒരിക്കലും പിന്തുണക്കില്ലെന്ന് കർഷകർക്ക് അറിയാമെന്നും മുൻ കേന്ദ്രമന്ത്രി

Harsimrat K Badal Arvind kejriwal  Farmers Protest  Farm laws Arvid Kejriwal Harsimrat Kaur Badal  Farm Laws  അരവിന്ദ് കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് മുൻ കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ  former union minister harsimrat kaur badal slams arvind kejriwal  മുൻ കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ  ഡൽഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്‌രിവാൾ  കാർഷിക നിയമങ്ങൾ
അരവിന്ദ് കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് മുൻ കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ
author img

By

Published : Dec 18, 2020, 8:46 AM IST

ഛണ്ഡീഗഡ്: നാടകീയ പദങ്ങൾ ഉപയോഗിച്ചും കാർഷിക നിയമങ്ങളുടെ പകർപ്പുകൾ വലിച്ചുകീറിയും കർഷകസമരത്തെ അപമാനിച്ചു എന്നാരോപിച്ച് ഡൽഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് മുൻ കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ. കർഷകരോട് കരുണ കാണിക്കാൻ കെജ്‌രിവാളിനോട് ആവശ്യപ്പെട്ടപ്പോൾ കർഷകർ തണുപ്പേറ്റ് തുറന്ന സ്ഥലത്ത് സമരം ചെയ്യുകയാണെന്നും ഇരുപതിലധികം കർഷകർ മരിച്ചു എന്ന് ഡൽഹി മുഖ്യമന്ത്രി പെട്ടെന്ന് കണ്ടെത്തിയത് വിചിത്രമാണെന്നും അവര്‍ പറഞ്ഞു.

ഡൽഹി മുഖ്യമന്ത്രി മുതല കണ്ണീരൊഴുക്കുകയാണെന്നും ആം ആദ്‌മിയും മുഖ്യമന്ത്രിയും തങ്ങളെ ഒരിക്കലും പിന്തുണക്കില്ലെന്ന് കർഷകർക്ക് അറിയാമെന്നും മന്ത്രി വ്യക്തമാക്കി. പ്രത്യേക നിയമസഭാ സമ്മേളനത്തിൽ കാർഷിക നിയമങ്ങളുടെ പകർപ്പുകൾ വലിച്ചുകീറുന്നതിനിടെ, തെരഞ്ഞെടുപ്പിനുള്ള ഫണ്ട് ലഭിക്കുന്നതിനായാണ് ബിജെപി ഈ നിയമങ്ങൾ കൊണ്ടുവന്നതെന്ന് കെജ്‌രിവാൾ ആരോപിച്ചിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ബിജെപിയുടെ തെരഞ്ഞെടുപ്പ് വളരെ ചെലവേറിയതായെന്നും തെരഞ്ഞെടുപ്പിന് ഫണ്ട് ലഭിക്കുന്നതിനായാണ് കാർഷിക നിയമങ്ങൾ ബിജെപി ഉണ്ടാക്കിയതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.