തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന മുൻ ഐ ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കർ കസ്‌റ്റംസ് ഓഫീസിൽ ഹാജരായി. തിരുവനന്തപുരത്തെ കസ്‌റ്റംസ് ഓഫീസിലാണ് ശിവശങ്കർ ഹാജരായത്. നേരത്തെ കസ്‌റ്റംസ് ഉദ്യോഗസ്ഥർ മുടവൻമുകളിലെ എം ശിവശങ്കറിന്‍റെ വീട്ടിലെത്തി നോട്ടീസ് നൽകിയിരുന്നു. മൂന്ന് കസ്‌റ്റംസ് ഉദ്യോഗസ്ഥരാണ് ശിവശങ്കറിന്‍റെ വീട്ടില്‍ എത്തിയത്. പത്തു മിനിട്ടോളം ഇവിടെ ചെലവിട്ടാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.
മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ കസ്‌റ്റംസ് ഓഫീസിൽ ഹാജരായി - തിരുവനന്തപുരം
തിരുവനന്തപുരത്തെ കസ്‌റ്റംസ് ഓഫീസിലാണ് ശിവശങ്കർ ഹാജരായത്