ETV Bharat / bharat

പ്രളയ ദുരിതാശ്വാസത്തിൽ അപാകത, കർണാടക ഗവൺമെന്‍റിനെതിരെ മുൻ മുഖ്യമന്ത്രി

ജനങ്ങളുടെ സഹായത്തിനെത്തേണ്ട സർക്കാർ നേക്കുകുത്തികളാവുകയാണെന്നും സംസ്ഥാനത്ത് സർക്കാർ ഉണ്ടോ എന്നും സിദ്ധരാമയ്യ

Former CM Siddaramaiah  Karnataka govt  Siddaramaiah attacks Karnataka govt  flood in Karnataka  Karnataka news  BS Yediyurappa  BS Yediyurappa government  ബെംഗളൂരു  ബിഎസ് യെഡിയൂരപ്പ  മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ
പ്രളയ ദുരിതാശ്വാസത്തിൽ അപാകത, കർണാടക ഗവൺമെന്‍റിനെതിരെ മുൻ മുഖ്യമന്ത്രി
author img

By

Published : Aug 6, 2020, 3:29 PM IST

ബെംഗളൂരു: മൺസൂണിൽ കർണാടകയുടെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായതോടെ ബിഎസ് യെഡിയൂരപ്പ സർക്കാരിനെ ട്വിറ്ററിലൂടെ ആക്രമിച്ച് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. ദിവസങ്ങളായി പെയ്യുന്ന മഴ സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചതായും ദുരിതത്തിലായ ജനങ്ങളുടെ സഹായത്തിനെത്തേണ്ട സർക്കാർ നേക്കുകുത്തികളാവുകയാണെന്നും സംസ്ഥാനത്ത് സർക്കാർ ഉണ്ടോ എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. തീര പ്രദേശങ്ങളിൽ മാത്രമല്ല വടക്കൻ കർണാടകയും വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നുണ്ടെന്നും ഗവൺമെന്‍റ് ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണവും പാർപ്പിടവും ഒരുക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു.

  • There is heavy downpour in various parts of Karnataka, disrupting livelihoods of many people.

    The govt has failed to come to their rescue.

    Do we even have an existing govt?

    1/3#KarnatakaFloods

    — Siddaramaiah (@siddaramaiah) August 6, 2020 " class="align-text-top noRightClick twitterSection" data=" ">

മുഖ്യമന്ത്രി കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലാണെന്നും സംസ്ഥാന റവന്യൂ മന്ത്രി ക്വാറന്‍റൈനിൽ പ്രവേശിച്ചതായും അതുകൊണ്ട് ബ്രഹത്ത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) കമ്മീഷണർമാർക്ക് റവന്യൂ വകുപ്പിന്‍റെ അധിക ചുമതല സർക്കാർ നൽകിയതായും അദ്ദേഹം പറഞ്ഞു. ഇത് വെള്ളപ്പൊക്കത്തിന്‍റെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും ബി എസ് യെഡിയൂരപ്പ ഇത് ശ്രദ്ധിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

  • Govt should immediately take decisions to ease the burden on people during these floods. They should identify shelter homes and relocate people from the risky areas.@CMofKarnataka should immediately distribute the work to ministers and officers.

    2/3#KarnatakaFloods

ആശുപത്രിയിൽ കഴിയുന്ന മുഖ്യമന്ത്രി പ്രശ്ന പരിഹാരത്തിനായി, മുതിർന്ന സഹപ്രവർത്തകർക്ക് ഉത്തരവാദിത്തങ്ങൾ പങ്കിട്ട് നൽകണമെന്നും അതാത് സംസ്ഥാനങ്ങളിലെ മന്ത്രിമാരും ജില്ലാ ഉദ്യോഗസ്ഥരും പ്രശ്ന ബാധിത പ്രദേശങ്ങളിൽ എത്തി അവിടെ നിന്നുള്ള റിപ്പോർട്ടുകൾ അയക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നിന്ന് പലരും കരകയറിയിട്ടില്ലെന്നും പരിഹാര പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെ പറ്റി പല തവണ സർക്കാരിന് മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതികരണമുണ്ടായില്ലെന്നും സംസ്ഥാന സർക്കാരിന്‍റെ അവഗണനയിൽ നിരപരാധികളാണ് ഇരയാകുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

  • Govt had failed to provide relief for the people who had suffered from floods during last Aug-Oct.

    Inspite of our repeated protests, govt had turned a deaf ear.

    But innocent people are paying the price.

    3/3#KarnatakaFloods

കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി കനത്ത മഴ തുടരുന്ന ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ചിക്കമഗളൂർ, ശിവമോഗ, കൊടക്, ഹസ്സൻ എന്നീ പ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ സി എസ് പാട്ടീൽ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.