ETV Bharat / bharat

രാമക്ഷേത്ര നിർമ്മാണം; തൂണുകളുടെ പരിശോധന പൂർത്തിയായി - 1200 തൂണുകൾ

തൂണുകൾ ആയിരം വർഷം നിലനിൽക്കുന്നതാണെന്ന് വിദഗ്‌ദർ. ക്ഷേത്രത്തിൻ്റെ അടിത്തറ ഒരുക്കുന്നതിനായി 1200 തൂണുകൾ ഉപരിതലത്തിൽ നിന്ന് 100 അടി താഴ്‌ചയിൽ സ്ഥാപിക്കും.

Ram Mandir Ayodhya  Ayodhya  final testing of pillars  Ram temple pillars  testing of Ram temple pillars  IIT Chennai  Larsen and Turbo  Final testing of Ram temple pillars  തൂണുകളുടെ പരിശോധന  തൂണുകൾ  1200 തൂണുകൾ  രാമക്ഷേത്ര നിർമ്മാണം
രാമക്ഷേത്ര നിർമ്മാണം; തൂണുകളുടെ പരിശോധന പൂർത്തിയായി
author img

By

Published : Oct 29, 2020, 7:43 PM IST

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര നിർമാണത്തിനായി ഉപയോഗിക്കേണ്ട തൂണുകളുടെ പരിശോധന പൂർത്തിയായി. ഐ.ഐ.ടി ചെന്നൈ വിദ്യാർഥികളുടെ സംഘമാണ് പരിശോധന പൂർത്തിയാക്കിയത്. പന്ത്രണ്ട് തൂണുൾക്ക് 700 ടൺ ഭാരം ഉണ്ട്. ഇവയുടെ ഉറപ്പാണ് പരീക്ഷിച്ചത്.

തൂണുകൾ ആയിരം വർഷം നിലനിൽക്കുന്നതാണെന്ന് വിദഗ്‌ദർ പറഞ്ഞു. ക്ഷേത്രത്തിൻ്റെ അടിത്തറ ഒരുക്കുന്നതിനായി 1200 തൂണുകൾ ഉപരിതലത്തിൽ നിന്ന് 100 അടി താഴ്‌ചയിൽ സ്ഥാപിക്കും. രാമക്ഷേത്രത്തിൻ്റെ അടിത്തറക്ക് ഭൂകമ്പത്തെയോ മറ്റേതെങ്കിലും പ്രകൃതി ദുരന്തത്തെയോ നേരിടാൻ കഴിയുമോ എന്ന് പരിശോധിക്കുന്നതിനാണ് തൂണുകളുടെ പരിശോധന നടത്തിയത്.

ഒരു മാസം മുമ്പാണ് പൈലിങ് പ്രക്രിയ ആരംഭിച്ചത്. ലാർസൻ, ടർബോ, ഐ.ഐ.ടി ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്‌ദരുടെ മേൽനോട്ടത്തിലാണ് പരിശോധനകൾ നടത്തിയത്. അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ നിർമാണത്തിനും പരിപാലനത്തിനുമായി കേന്ദ്ര സർക്കാരാണ് രാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത്. അയോധ്യയെ ടൂറിസം കേന്ദ്രമാക്കി മാറ്റാനാണ് കേന്ദ്ര സർക്കാർ നീക്കം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.