ഹൈദരാബാദ്: രണ്ട് മാസം നീണ്ട ലോക്ക് ഡൗണ്‍ ഇടവേളക്ക് ശേഷം റാമോജി ഫിലിം സിറ്റിയില്‍ സിനിമ സീരിയല്‍ ചിത്രീകരണം പുനഃരാരംഭിച്ചു. കൊവിഡ്-19ന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം സിനിമ സീരിയല്‍ നിര്‍മാണം താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. തെലങ്കാന മുഖ്യമന്ത്രി ചിത്രീകരണം പുനരാരംഭിക്കുന്നതിനുള്ള അനുമതി പത്രം നല്‍കിയതോടെയാണ് ഫിലിം സിറ്റി വീണ്ടും സജീവമായത്. ഇ.ടി.വി സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ തെലുങ്ക് സീരിയലായ സീതമ്മ വെങ്കിട്ടലും ശ്രീമല്ലെ ചെട്ടുവിന്‍റെ ചിത്രീകരണമാണ് നിലവില്‍ പുനഃരാരംഭിച്ചിരിക്കുന്നത്.
എം-സിറ്റിയിലെ വീട്ടില്‍ വളരെ കുറച്ച് പേരെ മാത്രം ഉപയോഗിച്ചാണ് നിര്‍മാണം. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളും നിര്‍ദ്ദേശങ്ങളും പാലിച്ചാണ് ചിത്രീകരണം. നടീ നടന്‍മാര്‍ ഉള്‍പ്പെടെ എല്ലാവരും സമൂഹിക അകലം പാലിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ടര മാസത്തെ ലോക്ക് ഡൗണിന് ശേഷമാണ് സിനിമാ സീരിയല്‍ മേഖല ഉയര്‍ത്തെഴുന്നേല്‍പ്പിന് ഒരുങ്ങുന്നത്. സീരിയലുകളുടെ ചിത്രീകരണം പുനഃരാരംഭിക്കുന്നതിന് ആന്ധ്ര തെലങ്കാന സര്‍ക്കാറുകള്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.
കൃത്യമായ ഇടവേളകളില്‍ ലൊക്കേഷനുകള്‍ അണുവിമുക്തമാക്കുന്നുണ്ട്. തൊഴിലാളികളെ തെര്‍മല്‍സ്കാനിങ്ങിന് ശേഷമാണ് ലെക്കേഷനിലേക്ക് കടത്തി വിടുന്നത്. ശരീര ഊഷ്മാവും കൃത്യമായി പരിശോധിക്കുന്നുണ്ട്. ലൊക്കേഷനില്‍ മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മേക്കപ്പ് റൂമുകളും അണുവിമുക്തമാക്കുന്നുണ്ട്. മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ പി.പി.ഇ കിറ്റ് ധരിച്ചാണ് ജോലിക്കെത്തുന്നത്. അതേസമയം സ്വന്തം മേക്ക് അപ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്ന അഭിനേതാക്കള്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഷൂട്ടിങ്ങ് ഇടവേളകളില്‍ പ്രവര്‍ത്തകര്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട്. സുരക്ഷിതമായി പാകം ചെയ്ത ഭക്ഷണവും ലൊക്കേഷനില്‍ ഒരുക്കിയിട്ടുണ്ട്. 20 മുതല്‍ 30 പ്രവര്‍ത്തകരെ വച്ചാണ് നിലവില്‍ നിര്‍മാണം നടക്കുന്നത്.
ലൊക്കേഷന്‍ സുരക്ഷിതമാണെന്നും മേക്ക് അപ്പ് റൂം അടക്കമുള്ളവ കൃത്യമായി അണുവിമുക്തമാക്കുന്നുണ്ടെന്നും പ്രമുഖ സീരിയല്‍ സിനിമാനടി യമുന പറഞ്ഞു. ലോക്ക് ഡൗണിന് ശേഷമുള്ള ചിത്രീകരണത്തില്‍ ചെറിയ പേടി തോന്നിയിരുന്നു. എന്നാല്‍ ലൊക്കേഷനില്‍ ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങള്‍ തങ്ങളിര്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഷൂട്ടിങ്ങിനായി ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഏറെ മികച്ചതാണെന്ന് സീരിയില്‍ നടിയായ ലക്ഷി രഞ്ജന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. ലൊക്കേഷനില്‍ എത്താന്‍ ഉപയോഗിക്കുന്ന വാഹനത്തില്‍ രണ്ട് പേര്‍ മാത്രാണ് യാത്ര ചെയ്യുന്നത്. വാഹനം കൃത്യമായി അണുവിമുക്തമാക്കുന്നുണ്ട്. ലൊക്കേഷനില്‍ കൃത്യമായ അകലം പാലിച്ചാണ് ഷൂട്ടിങ്ങ്. അത്യാവശ്യ സീനുകളില്‍ മാത്രമാണ് ശാരീരിക അകലം കുറയ്ക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് മാസത്തോളമായി തടസപ്പെട്ട ഷൂട്ടിങ്ങ് പുനരാരംഭിക്കന്നതോടെ പ്രേക്ഷകരുടെ താത്പര്യവും തങ്ങളുടെ ജീവിതമാര്‍ഗവും പുനരുജ്ജീവിപ്പിക്കപ്പെടുകയാണെന്ന് സീരിയല്‍ സംവിധായകനായ കൊണ്ടേതി കിരണ്‍ അഭിപ്രായപ്പെട്ടു. ഒരു വര്‍ഷമായ താന്‍ സീരിയല്‍ സംവിധാന രംഗത്തുണ്ട്. 1426 എപ്പിസോഡുകള്‍ തങ്ങള്‍ ടെലികാസ്റ്റ് ചെയ്ത് കഴിഞ്ഞു. ലോക്ക് ഡൗണ്‍ ആരംഭിച്ചതോടെ ഷൂട്ടിങ്ങ് മുടങ്ങി കിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സാമ്പത്തികമായി താനടക്കമുള്ള നിര്‍മാണ പ്രവര്‍ത്തകരെ ബാധിച്ചിരുന്നു. ഷൂട്ടിങ്ങ് പുനരാരംഭിക്കുന്നതോടെ തങ്ങളുടെ ജീവിത മര്‍ഗമാണ് തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു.