ന്യൂഡൽഹി: തലസ്ഥാനത്ത് തുടരുന്ന കാർഷിക പ്രതിഷേധം 37-ാം ദിനത്തിലേക്ക് കടന്നു. കേന്ദ്ര സർക്കാരും കർഷക സംഘടനകളും തമ്മിലുള്ള ആറാം ഘട്ട ചർച്ചകൾ ബുധനാഴ്‌ച നടന്നിരുന്നു. പുതുതായി നിർമിച്ച കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം. ജനുവരി നാലിന് കേന്ദ്ര സർക്കാരും കർഷക സംഘടനകളും തമ്മിൽ വീണ്ടും ചർച്ച നടക്കും.
ജനുവരി നാലിന് പ്രശ്‌ന പരിഹാരം സാധ്യമായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം. അടുത്ത ആറ് മാസത്തേക്കുള്ള പച്ചക്കറികൾ ലഭ്യമാക്കിയിട്ടുണ്ടെന്നും കർഷകർ പറഞ്ഞു. പരിസ്ഥിതി, വൈദ്യുത നിയമങ്ങളിൽ തീരുമാനമായാൽ കർഷകർ പിന്തിരിയുമെന്നാണ് സർക്കാർ കരുതുന്നതെങ്കിൽ അത് തെറ്റിദ്ധാരണയാണെന്നും കർഷകർ അഭിപ്രായപ്പെട്ടു.